General

ജോണ്‍സണ്‍ മാഷ്‌ വിടപറഞ്ഞിട്ട്‌ അഞ്ച് വര്‍ഷം കാലങ്ങള്‍ കടന്നാലും മലയാളികളുടെ മനസ്സിലുണ്ടാവും ഈ സംഗീത പ്രതിഭ

മലയാള സിനിമയിലേക്ക് ഒരു കൂട്ടം മാസ്മരിക ഗാനങ്ങള്‍ ചേര്‍ത്തു വെച്ചിട്ടാണ് ജോണ്‍സണ്‍ മാഷ്‌ ഈ ഭൂമിയില്‍ നിന്നു വിട പറഞ്ഞത്. ഗ്രാമീണ സിനിമകളുടെ നാട്ടുവഴിയില്‍ എത്രയോ ജോണ്‍സണ്‍ ഈണങ്ങളാണ് നമ്മുടെ കാതിനു നിര്‍വൃതി പകര്‍ന്നത്. പച്ചയായ ജീവിതം പറഞ്ഞ എത്രയോ സിനിമകളിലാണ് ജോണ്‍സണ്‍ ഈണങ്ങള്‍ വളരെയധികം തിളക്കത്തോടെ ഇഴുകി ചേര്‍ന്നു നില്‍ക്കുന്നത്. ജോണ്‍സണ്‍ മാഷിന്‍റെ സംഗീതം മലയാള സിനിമയോട് കൂട്ടുചേര്‍ന്നത് എണ്‍പതുകളുടെ തുടക്കം മുതലാണ്. പിന്നെയുള്ള കാലങ്ങളില്‍ ഹിറ്റ് ഗാനങ്ങളുടെ പെരുമഴയായിരുന്നു മലയാള സിനിമകളിലേക്ക് പെയ്തിറങ്ങിയത്. കിരീടം, വരവേല്‍പ്പ്, ദശരഥം, മഴവില്‍ കാവടി, ചെങ്കോല്‍, ഈ പുഴയും കടന്ന് അങ്ങനെ എണ്ണിയാലും എണ്ണിയാലും തീരാത്തത്ര സിനിമകളില്‍ ജോണ്‍സണ്‍ മാഷിന്‍റെ ലളിത സംഗീതം നിറഞ്ഞു നിന്നു.
ജോണ്‍സണ്‍ മാഷ്‌ വിട പറഞ്ഞിട്ട് അഞ്ചാണ്ട് തികഞ്ഞിരിക്കുന്നു. ഓരോ ജോണ്‍സണ്‍ ഈണങ്ങളും ഇന്നും നമ്മുടെ മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. മലയാള സിനിമയിലെ സംഗീത ലോകത്തിനു അനേകം ഭാവസാന്ദ്രമായ ഗാനങ്ങള്‍ സമ്മാനിച്ച ജോണ്‍സണ്‍ മാസ്റ്ററുടെ വിയോഗം ഓരോ ഗാന ശ്രോതാക്കള്‍ക്കും ഇന്നും കനത്തൊരു നൊമ്പരം തന്നെയാണ്.
ജോണ്‍സണ്‍ മാസ്റ്റര്‍ ഞങ്ങള്‍ സ്വര്‍ഗത്തിലേക്ക് വരട്ടെ ഞങ്ങള്‍ക്കൊപ്പം ഈ ഭൂമിയിലേക്ക്‌ ഒരിക്കല്‍ കൂടി തിരികെ വരുമോ…

shortlink

Related Articles

Post Your Comments


Back to top button