പ്രസ്ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുന്നതിനിടയില്‍ തന്റെ ഇഷ്ടപ്പെട്ട ദിലീപ് സിനിമയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് പ്രമുഖ സംവിധായകനും എഴുത്തുകാരനുമായ അടൂര്‍ ഗോപാലകൃഷ്ണന്. ദിലീപിന്റെ സി.ഐ.ഡി മൂസ എന്ന ചിത്രമാണ് ഏറ്റവും പ്രിയങ്കരം എന്നും ദിലീപിന്റെ എല്ലാ തമാശ ചിത്രങ്ങളും തനിക്ക് വളരെയധികം ഇഷ്ടമാണെന്നും അടൂര്‍ പറഞ്ഞു. കോമഡി സിനിമകള്‍ വളരെയധികം ആസ്വദിക്കാറുണ്ടെന്നും അടൂര്‍ മുഖാമുഖം പരിപാടിക്കിടെ പറഞ്ഞു. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പടം എടുക്കാന്‍ നല്ല പേടിയുണ്ടായിരുന്നു. പിന്നീട് അതിനെക്കുറിച്ച് മനസ്സിലാക്കിയ ശേഷമാണ് മുന്നോട്ടു പോയതെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ സംവിധായകര്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മാധ്യമങ്ങളുടെ ഭാഗത്തു നിന്നും അവര്‍ക്ക് സഹായം ഉണ്ടാകണമെന്നും അടൂര്‍ പറഞ്ഞു.
Post Your Comments