General

മോഹന്‍ലാല്‍ ഷോ മോഹനം – 2016നെക്കുറിച്ച് മമ്മൂട്ടി പറയുന്നതെന്ത്?

കഴിഞ്ഞ ദിവസം കോഴിക്കോട് നഗരിയില്‍ അരങ്ങേറിയ മോഹനം – 2016 എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിയും എത്തിയിരുന്നു. ഇതിനു നന്ദി അറിയിച്ചുകൊണ്ട്‌ മോഹന്‍ലാല്‍ തന്‍റെ ഫെയിസ്ബുക്കില്‍ ഇങ്ങനെ എഴുതി ‘മമ്മൂക്ക എന്ന പ്രിയസഹോദര’നോടുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. പിന്നാലെ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മമ്മൂട്ടിയുടെ കമന്റും വന്നു. ‘വികാരങ്ങളെല്ലാം നമ്മള്‍ക്കൊരുപോലെ’ എന്നായിരുന്നു മമ്മൂട്ടിയുടെ കമന്റ്.

മമ്മൂട്ടിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം
നമസ്‌കാരം,

കോഴിക്കോട് നഗരം ഒരു സ്‌റ്റേജില്‍ ഇത്രയും വലിയൊരു കൂട്ടത്തെ സാധാരണ പ്രതീക്ഷിക്കാറില്ല. ശ്രീ.മോഹന്‍ലാലിനെപ്പോലൊരു കലാകാരനെ ആദരിക്കുമ്പോള്‍ ഇത്രയെങ്കിലും (ഇതുതന്നെ കുറഞ്ഞുപോയി എന്നാണ് എന്റെ പക്ഷം) പേര്‍ ഈ വേദിയില്‍ അണിനിരക്കണമെന്നുതന്നെയാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. അതില്‍ ഒരു ഭാഗമാകാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
ഞങ്ങള്‍ ഏകദേശം ഒരേകാലത്ത് സിനിമയില്‍ വന്നവരാണ്. മോഹന്‍ലാല്‍ എന്നെ സംബന്ധിച്ചിടത്തോളം എന്റെ സുഹൃത്തും സഹോദരനുമാണ്. കഴിഞ്ഞ 35 വര്‍ഷമായി ഒരേ വഴിയ്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങളുടെ പേരില്‍ തര്‍ക്കിച്ചും കലഹിച്ചും സ്‌നേഹിച്ചും നിങ്ങള്‍ ഒരുപാട് കാലം രണ്ട് തോളിലുമായി ഞങ്ങളെ കൊണ്ടുപോയിട്ടുണ്ട്. നിങ്ങളുടെ തോളിന്റെ ശക്തിയായിരുന്നു ഞങ്ങള്‍ക്കെന്നും ഊര്‍ജ്ജം പകര്‍ന്നത്. തീര്‍ച്ഛയായും ഈയൊരു നിമിഷം എനിക്കും നിങ്ങള്‍ക്കും മറക്കുവാനാവാത്ത ഒന്നാകട്ടെ, ഒന്നാണ് എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. എന്റെ സുഹൃത്തിന്, സഹോദരന് ഒരു ആദരവ് നല്‍കാന്‍ ഇത്രയും വലിയൊരു ആള്‍ക്കൂട്ടം ഞാന്‍ ആഗ്രഹിക്കുന്നില്ല. അതെന്റെ വളരെ വ്യക്തിപരമായ, സ്വകാര്യമായ സന്തോഷമാണ്. പക്ഷേ നിങ്ങളെയൊക്കെ സാക്ഷിനിര്‍ത്തുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. എന്റെ ഹൃദയംകൊണ്ട് ഞാന്‍ അദ്ദേഹത്തെ ആദരിക്കുന്നു, സ്‌നേഹിക്കുന്നു. അതിന് നിങ്ങളെല്ലാവരും സാക്ഷി

shortlink

Related Articles

Post Your Comments


Back to top button