General

‘നിങ്ങള്‍ എനിക്കേറെ ഇഷ്ടമുള്ള ഒരാളാണ്’ ടി എ റസാഖ് അവസാനമായി മോഹന്‍ലാലിന് എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ്

കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത്‌ ടി എ റസാഖ് അവസാനമായി എഴുതിയ ഹൃദയസ്പര്‍ശിയായ കത്തിനെക്കുറിച്ച് ഓര്‍മ്മിക്കുകയാണ് മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ വാക്കുകള്‍

കഴിഞ്ഞ മാസം കര്‍ക്കടകം പിറക്കുന്നതിന്റെ തലേന്ന് രാവിലെ കോഴിക്കോട്ടെ ഹോട്ടല്‍ മഹാറാണിയില്‍ , ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ പൂജ നടക്കുന്ന സമയം . ഒരുപാടു പേര്‍ അവിടെ വന്നിരുന്നു, ടി എ റസാഖും. പൂജ കഴിഞ്ഞപ്പോള്‍ റസാഖ് എന്റെയടുത്തു വന്നു. മെലിഞ്ഞ കൈവിരലുകള്‍ കൊണ്ട് എന്‍റെ കയ്യില്‍ പിടിച്ചു. സ്നേഹത്തോടെ മുഖത്തേക്ക് നോക്കി. അധികമൊന്നും സംസാരിച്ചില്ല. പോകുമ്പോള്‍ ഭദ്രമായി ഒട്ടിച്ച ഒരു കവര്‍ തന്നു. വൈകുന്നേരം ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയിട്ടു മാത്രമേ എനിക്ക് ആ കവര്‍ തുറന്നു നോക്കാന്‍ കഴിഞ്ഞുള്ളു. വൃത്തിയുള്ള വെള്ളപേപ്പറില്‍ എഴുതിയിരുന്ന ചെറിയ ഒരു കുറിപ്പാണ് അതിലുള്ളത്. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
“എനിക്ക് നല്ല സുഖമില്ല, കരള്‍ സംബന്ധമായ അസുഖമാണ്. വിശദമായ ചികിത്സ വേണം അത് കൊണ്ട് ഞാന്‍ കൊച്ചിയിലേക്ക് പോകുകയാണ്. നിങ്ങള്‍ എനിക്കേറെ ഇഷ്ടമുള്ള ഒരാളാണ്. അത് കൊണ്ട് പോകുന്നതിനു മുന്‍പ് ഒന്നു കാണണം എന്ന് തോന്നി. പറയണമെന്നും. ചികിത്സ കഴിഞ്ഞ് വന്നിട്ട് കാണാം. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം”.

shortlink

Related Articles

Post Your Comments


Back to top button