General

‘കിലുക്കം സിനിമയുടെ ചിത്രീകരണം’ വലിയ ഒരു അപകടത്തില്‍ നിന്ന് മോഹന്‍ലാലിന്റെ രക്ഷപ്പെടല്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘കിലുക്കം’ എന്ന സിനിമയുടെ 25-ആം വാര്‍ഷികം പ്രമാണിച്ച് സിനിമയില്‍ അഭിനയിച്ച പ്രമുഖരും പ്രിയദര്‍ശനുമെല്ലാം തങ്ങളുടെ മറക്കാനാവാത്ത സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു പ്രമുഖ ചാനലില്‍ പങ്കുവെച്ചിരുന്നു.

ചിത്രീകരണത്തിനിടെ സൂപ്പര്‍ താരം മോഹന്‍ലാലിന് നേരിടേണ്ടി വന്ന വലിയ ഒരു അപകടത്തെക്കുറിച്ച് പറയുകയാണ് ചലച്ചിത്ര നടന്‍ നന്ദു.

“തീവണ്ടിയിൽ ഗാനരംഗം ചിത്രീകരിക്കുമ്പോൾ ജഗതി ചേട്ടൻ ലാലേട്ടന്റെ എതിർവശത്ത് തിരിഞ്ഞ് നിൽക്കുകയായിരുന്നു. പെട്ടന്നാണ് എല്ലാവരും താഴ്ന്ന് കിടക്കുന്ന ഇലക്ട്രിക് ലൈൻ കണ്ടത്. ജഗതി ചേട്ടൻ അത് കണ്ടപാടെ ‘ലാലേ കുനിയ്’ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. സാധാരണഗതിയിൽ കുനിയ് എന്ന് വിളിച്ചുപറഞ്ഞാൽ നമ്മൾ അവിടേക്ക് തിരിഞ്ഞ് നോക്കി ‘എന്തിനാ’ എന്നായിരിക്കും ചോദിക്കുക. ലാലേട്ടന്‍ അങ്ങനെ ചോദിക്കാതെ ജഗതി ചേട്ടന്‍ പറഞ്ഞ പോലെ തന്നെ ചെയ്തു. അത് കൊണ്ട് വലിയ ഒരു അപകടം ഒഴിവായി. നെഞ്ചിനൊപ്പമായിരുന്നു ഇലക്ട്രിക് ലൈൻ നിന്നത്. ജഗതി ചേട്ടൻ പറഞ്ഞപാടെ ലാലേട്ടൻ കുനിഞ്ഞു.അദ്ദേഹത്തിന്റെ മുടിയില്‍ തട്ടിയാണ് അത് പോയത്. നിന്നിരുന്നെങ്കിൽ തലഭാഗംവച്ച് അറ്റുപോയേനെ. അവിടെയുള്ള എല്ലാവരും വളരെ പേടിയോടെയാണ് ആ രംഗം വീക്ഷിച്ചത്”.
ലാലേട്ടന്റെ റിഫ്ലസ് ആക്ഷൻ അതിഗംഭീരമാണെന്നും. ഞാനാണ് ആ സ്ഥാനത്തെങ്കിൽ അപ്പോൾ തന്നെ മരിച്ചുപോയേനേന്നും നന്ദു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button