Uncategorized

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അടൂര്‍ ചിത്രം, ‘പിന്നെയും’ നാളെ തീയേറ്ററുകളിലേക്ക്

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ തന്‍റെ ചിത്രവുമായി നാളെ പ്രേക്ഷകര്‍ക്ക്‌ മുന്നിലേക്ക്‌ എത്തുകയാണ്. അടൂര്‍ തന്നെ രചന നിര്‍വഹിക്കുന്ന ‘പിന്നെയും’ എന്ന ചിത്രം നാളെ കേരത്തിലെ പ്രമുഖ തീയേറ്ററുകളില്‍ റിലീസ് ചെയ്യും. 2008-ല്‍ പുറത്തിറങ്ങിയ ‘ഒരു പെണ്ണും രണ്ട് ആണു”മായിരുന്നു ഒടുവിലായി അടൂരിന്‍റെ പുറത്തു വന്ന ചിത്രം. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ മനോഹര സംവിധാന ശൈലിയില്‍ പച്ചയായ ജീവിത കഥ പറയാന്‍ ശ്രമിക്കുകയാണ് അടൂര്‍ ‘പിന്നെയും’ എന്ന തന്‍റെ പുതിയ ചിത്രത്തിലൂടെ. ദിലീപ് ‘പുരുഷോത്തമന്‍’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ കാവ്യ മാധവന്‍ ‘ദേവി’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.


ഇതാദ്യമായാണ് ദിലീപ് അടൂരിനൊപ്പം ഒരു ചിത്രം ചെയ്യുന്നത്. കുടുംബപ്രേക്ഷകരുടെ ഇഷ്ട നടനും അടൂര്‍ ഗോപാലകൃഷ്ണനും ചേരുമ്പോള്‍ മികച്ചൊരു മലയാള സിനിമ പ്രേക്ഷര്‍ക്ക് ലഭിക്കും എന്ന് തന്നെ കരുതാം. നെടുമുടി വേണു, ഇന്ദ്രന്‍സ്, കെ പി എ സി ലളിത, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിജിബാലാണ് ചിത്രത്തിന്‍റെ സംഗീതം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എം.ജെ രാധാകൃഷ്ണനാണ് . ചിത്രസംയോജനം ബി അജിത്‌ കുമാര്‍ നിര്‍വഹിച്ചിരിക്കുന്നു.

നല്ല മലയാള സിനിമകള്‍ നെഞ്ചോട്‌ ചേര്‍ത്തിട്ടുള്ള പ്രേക്ഷക സമൂഹത്തിനു അടൂരിന്‍റെ ചിത്രം എന്നും ഒരു പ്രതീക്ഷ തന്നെയാണ്. ആ പ്രതീക്ഷ മുറുകെ പിടിച്ചാണ് നാളെ ഓരോ പ്രേക്ഷകരും അടൂര്‍ ചിത്രം ആസ്വദിക്കാന്‍ തീയേറ്ററുകളില്‍ എത്തുക.

shortlink

Post Your Comments


Back to top button