General

‘സിനിമ ജീവിതമായി’ കാരുണ്യ സ്പര്‍ശവുമായി ഗപ്പിയുടെ അണിയറ ടീം

ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ഗപ്പി’ എന്ന സിനിമ തീയറ്ററില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടി കൊണ്ടിരിക്കുമ്പോള്‍ അതിന്‍റെ അണിയറ ടീം മറ്റൊരു കാരുണ്യ പ്രവര്‍ത്തിയുമായി മുന്നോട്ടു വന്നിരിക്കുകയാണ്. കാലുകൾ തളർന്ന അമ്മയ്ക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്ന വീൽചെയർ വാങ്ങിനൽകാൻ ശ്രമിക്കുന്ന മകൻറെ കഥപറയുന്ന സിനിമയാണ് ‘ഗപ്പി’. കഥ ജീവിതമായി മാറുമ്പോഴാണ് അതിനു അര്‍ത്ഥം ഉണ്ടാകുന്നത് . കഥയിലെ അത്തരമൊരു ആശയം ഇവിടെയും നടപ്പിലാകുകയാണ്. കൊച്ചി ജനറൽ ആശുപത്രിക്ക് ഫുളി ഓട്ടമാറ്റിക് വീൽചെയർ വാങ്ങി നല്‍കി ഗപ്പി ടീം സിനിമയെ യഥാര്‍ത്ഥ ജീവിതത്തോട് ചേര്‍ത്തുവെച്ചു. രോഗികൾക്ക് പരസഹായമില്ലാതെ ഇത് സ്വയം പ്രവർത്തിപ്പിച്ച് മുന്നോട്ട് നീങ്ങാനാകും. സിനിമയുടെ പ്രചരണമായി ഇതിനെ കാണരുതെന്നാണ് സിനിമയിലെ നായകന്‍ കൂടിയായ ടോവിനോക്ക് പറയാനുള്ളത്. സിനിമയുടെ നിർമാതാക്കളായ ഇ ഫോർ എൻറർടെയിൻമെൻറും വീൽചെയർ നിർമാതാക്കളായ ഓസ്ട്രിച്ച് കമ്പനിയും സംയുക്തമായാണ് വീൽചെയർ സംഭാവന ചെയ്തത്.

shortlink

Post Your Comments


Back to top button