General

‘വാക്കല്ല പ്രവൃത്തിയാണ്‌ ഏറ്റവും വലിയ നന്മ’ ജയസൂര്യ നന്മകളുടെ കൂട്ടുകാരന്‍

നോവുന്ന മനസ്സുകളുടെ ഇടയില്‍ സഹായത്തിന്‍റെ കരവുമായി ജയസൂര്യ എന്ന നടന്‍ എത്തുമ്പോള്‍ പലര്‍ക്കും അത് ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവാണ്. വീട് കടല്‍ കൊണ്ട് പോയതിനെ തുടര്‍ന്ന് ദുരിതത്തിലായ വിഴിഞ്ഞത്തെ സരസ്വതി അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും താങ്ങായി ജയസൂര്യ എത്തി. അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും മറ്റൊരു കൂര പണി കഴിപ്പിക്കുന്നതിനു വേണ്ടി ജയസൂര്യ എന്ന നടന്‍റെ സാന്നിദ്ധ്യത്തില്‍ തറക്കല്ലിടുകയും ചെയ്തു.
അഞ്ചു വട്ടം സ്തനാർബുദ ശസ്ത്രക്രിയയ്ക്ക് വിധേയായ അമ്മ ഓട്ടിസം ബാധിച്ച മകനും വൃക്കരോഗിയായ ഭർത്താവിനുമൊപ്പം തൃപ്പൂണിത്തുറ വലിയതറയിലെ ഒറ്റമുറി വീട്ടിലാണു കഴിഞ്ഞിരുന്നത്. അവിടേക്കാണു കാരുണ്യ സ്പര്‍ശത്തിന്‍റെ തണല്‍ വിരിച്ചു ജയസൂര്യയും ഒപ്പം ചോയ്സ് ഗ്രൂപ്പ് പ്രസിഡന്റ് ജോസ് തോമസുമെത്തിയത്. ചേച്ചി ഇനി ഒന്നും ഓര്‍ത്ത്‌ വിഷമിക്കരുത് സഹായത്തിനായി ഞങ്ങളൊക്കെയുണ്ട്. സരസ്വതി അമ്മയെ ചേര്‍ത്തുപിടിച്ചു ജയസൂര്യ ആശ്വസിപ്പിച്ചു. സരസ്വതി അമ്മയ്ക്കും കുടുംബത്തിനും വീട് എത്രയും വേഗം നിർമിച്ചു നൽകുമെന്നു ജയസൂര്യ പറഞ്ഞു.

shortlink

Post Your Comments


Back to top button