തിരക്കഥാകൃത്തായ ടി എ റസാക്കിന്റെ മരണം സംഭവിച്ചത് രാവിലെ പതിനൊന്ന് മണിയോട് കൂടിയാണെന്നും മോഹന്‍ലാലിനെ ആദരിക്കാന്‍ വേണ്ടി ടി എ റസാക്കിന്റെ മരണം സിനിമാക്കാരും മാധ്യമങ്ങളും കൂടി രാത്രി പത്തു മണിവരെ മറച്ചു വയ്ക്കുകയായിരുന്നുവെന്നും സംവിധായകനായ അലി അക്ബര്‍ പറയുന്നു. സ്ഥലം എം എല്‍ എയോടും മേയറോടുമൊക്കെ താന്‍ ഈ കാര്യം സംസാരിച്ചിരുന്നു. മോഹനം – 2016ന്‍റെ സംഘാടകരോട് സംസാരിച്ചപ്പോള്‍ അവര്‍ ഇതില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായതെന്നും അലി അക്ബര്‍ പറഞ്ഞു. ഇത്തരമൊരു നടപടി ടി എ റസാക്ക് എന്ന മികച്ച രചയിതാവിനെ അപമാനിക്കുന്നതിനു തുല്യമാണെന്നും അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു. മൃതദേഹം വൈകിട്ട് ആറരയ്ക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ടിട്ട് പോലും വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ലന്നും അലി അക്ബര്‍ പറയുന്നു. വാര്‍ത്തകള്‍ നേരെത്തെ അറിയിക്കാതിരുന്ന മാധ്യമങ്ങളും ഇതില്‍ തെറ്റുകാരാണ്. മമ്മൂട്ടിയെയും, മോഹന്‍ലാലിനെയും പോലെയുള്ള താരങ്ങളാണ് അവര്‍ക്ക് ഏറ്റവും പ്രസക്തരെന്നും അലി അക്ബര്‍ തുറന്നടിച്ചു. മോഹനം’ പരിപാടിക്ക് ശേഷം മൃതദേഹത്തിന്റെ ചുറ്റും നിന്ന് ഫോട്ടോയെടുക്കാനാണ് സിനിമാക്കാരെത്തിയതെന്നും അലി അക്ബര്‍ പറഞ്ഞു.
Post Your Comments