General

‘ഭാരതം അഭിമാനപൂർവം ശിരസ്സുയർത്തുന്നു’ ദീപ കര്‍മാക്കാറെ പ്രശംസിച്ചു മഞ്ജു വാര്യര്‍

ബ്രസീലിലെ റിയോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ ജിംനാസ്റ്റിക് മത്സരത്തില്‍ നാലാം സ്ഥാനം നേടിയ ഇന്ത്യയുടെ ദീപ കര്‍മാക്കറെ പ്രശംസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയനടി മഞ്ജു വാര്യര്‍. തന്‍റെ ഫെയിസ്ബുക്ക് കുറിപ്പിലൂടെയാണ് ദീപയെ മഞ്ജു പ്രശംസിച്ചത്.

മഞ്ജു വാര്യരുടെ ഫെയിസ്ബുക്ക് കുറിപ്പ് വായിക്കാം

ഒന്നിനെക്കാൾ വലുതാണ് നാല് എന്ന് നാം തിരിച്ചറിഞ്ഞ ദിനം കൂടിയാണിന്ന്. ജീവനേക്കാൾ വലുതാണ് ഇന്ത്യയെന്ന വികാരമെന്ന് തെളിയിച്ച് ദീപ കർമാകർ വായുവിൽ മഴവില്ലുപോലെ വളഞ്ഞിറങ്ങിയപ്പോൾ 133കോടി ജനങ്ങളുടെ അഭിമാനത്തിൽ മൂവർണം പുരളുന്നു. 69വർഷങ്ങൾക്ക് മുമ്പുള്ള ഒരു അർധരാത്രിയെ ഓർമിപ്പിച്ചുകൊണ്ട് ഭാരതം അഭിമാനപൂർവം ശിരസ്സുയർത്തുന്നു. അവിസ്മരണീയമായ സ്വാതന്ത്ര്യരാവ്. രാജ്യത്തിന്റെ വിദൂരമായ ഒരു മുനമ്പുപോലെ സ്ഥിതി ചെയ്യുന്ന ത്രിപുരയിൽ ജനിച്ച ദീപ മൃതിയേക്കാൾ ഭയക്കുന്നത് ഒരുപക്ഷേ തോൽവിയെയാകാം. ആ മത്സരവീര്യവും നിശ്ചയദാർഢ്യവുമാണ് അപകടകരമായ പ്രൊഡുനോവ എന്ന ജിംനാസ്റ്റിക് ഇനം അവതരിപ്പിക്കാൻ അവളെ പ്രേരിപ്പിച്ചതും.
നഷ്ടപ്പെടുവാനില്ലൊന്നും, എന്റെ ജീവനല്ലാതെ എന്നു പറഞ്ഞുകൊണ്ടാണ് ദീപ റിയോയുടെ ആകാശത്ത് രണ്ടുവട്ടംകരണംമറിഞ്ഞത്. ജീവിതത്തിന്റെ മലമടക്കുകൾ താണ്ടിയെത്തിയ ഒരാൾക്ക് കൊടുമുടികൾ വെറും നിസാരം. അതിനുമപ്പുറമുള്ള ഒരു ഉയരമാണ് അവൾ തേടിയതും നേടിയതും.
മെയ്യഭ്യാസത്തിലെ രാജ്യത്തിന്റെ ആദ്യ ഒളിമ്പിക്സ് പ്രകടനത്തിനുമപ്പുറം വെറും 23 വയസ്സുള്ള ഒരു പെൺകുട്ടി നമുക്ക് തന്നത് നൂറിരട്ടി സുവർണത്തിളക്കമുള്ള മറ്റൊന്നാണ്. നിർഭയയായ ഒരുവൾക്ക് തടസ്സമാകാൻ ലോകത്തിലെ ഒന്നിനും സാധിക്കില്ലെന്ന വലിയ പാഠം.

shortlink

Related Articles

Post Your Comments


Back to top button