NEWS

ഇന്ത്യൻ സൈനികരുടെ കുടുംബങ്ങൾക്ക് 80 ലക്ഷം രൂപ നൽകി അക്ഷയ് കുമാർ

ന്യൂഡൽഹി● ഇന്ത്യൻ സൈനികർക്കു 80 ലക്ഷം രൂപ സംഭാവനയായി നൽകി ബോളിവുഡ് നടൻ അക്ഷയ് കുമാർ വീണ്ടും വാർത്തകളിൽ സ്ഥാനം പിടിക്കുന്നു.മുൻപ് മഹാരാഷ്ട്ര വരൾച്ചാ ദുരിതം അനുഭവിച്ചവർക്കും നടൻ സഹായം നൽകിയിരുന്നു.

“സൈനികർക്കു മെഡൽ നൽകുന്നത് നല്ലതാണ്. പക്ഷെ അതിനോടൊപ്പം ഒരു തുക കൂടി നൽകിയാൽ അവരുടെ പരാധീനതകൾക്കും ആശ്വാസം ലഭിക്കും.അവർക്കു മെഡൽ ലഭിക്കുമ്പോഴുള്ള സന്തോഷം ഒന്നുകൂടി അധികരിച്ചു കാണാം.” അക്ഷയ് പറഞ്ഞു.ഓരോ ജവാനും 5 ലക്ഷം രൂപ വീതംആണ് അക്ഷയ് കുമാർ സംഭാവന ചെയ്തത്. പണം ലഭിക്കാൻ അര്ഹരായ സൈനീകർക്കാണ് അദ്ദേഹം സംഭാവന നൽകിയത്.

shortlink

Post Your Comments


Back to top button