കൊച്ചി● പ്രശസ്ത തിരക്കഥാകൃത്ത് ടി.എ റസാഖ് അന്തരിച്ചു. 58 വയസായിരുന്നു. ദീര്‍ഘനാളായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വൈകുന്നേരം കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിയാണ്. മൃതദേഹം നാളെ കോഴിക്കോടും, കൊണ്ടോട്ടിയിലും പൊതുദര്‍ശനത്തിന് വയ്ക്കും.
നാല് സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കമല്‍ സംവിധാനംചെയ്ത ‘പെരുമഴക്കാല’ത്തിലൂടെ ദേശിയ പുരസ്കാരവും റസാഖിനെ തേടിയെത്തി.
ജി.എസ് വിജയന് സംവിധാനം ചെയ്ത ‘ഘോഷയാത്ര’യാണ് റസാഖ് ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രം. എന്നാല്‍ കമലിന്റെ വിഷ്ണുലോകമാണ് ആദ്യം പുറത്തിറങ്ങിയത്. വിഷ്ണുലോകം, ഘോഷയാത്ര, കാണാക്കിനാവ്, പെരുമഴക്കാലം, ബസ്സ് കണ്ടക്ടര്‍ , എന്റെ ശ്രീക്കുട്ടിക്ക്, നാടോടി, അനശ്വരം, ഗസ്സല്‍ , ഭൂമിഗീതം, സ്നേഹം, താലോലം, സാഫല്യം, വാല്‍ക്കണ്ണാടി, മാറാത്ത നാട്, വേഷം, രാപ്പകല്‍ തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ക്ക് റസാഖ് തൂലിക ചലിപ്പിച്ചിട്ടുണ്ട്.
അന്തരിച്ച തിരക്കഥാകൃത്ത് ടി.എ ഷാഹിദ് സഹോദരനാണ്.
Post Your Comments