ലോകത്തെ ഏറ്റവും മോശം വസ്തു സിഗരറ്റാണെന്നാണ് ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന് പറയുന്നത്. തന്റെ പുതിയ ചിത്രം മോഹന്‍ജൊദാരോയുടെ പ്രചാരണവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലാണ് ഹൃത്വിക് സിഗരറ്റിനെക്കുറിച്ച് പറഞ്ഞത്. സിഗരറ്റ് ഒരിക്കലും നിര്‍മ്മിക്കാന്‍ പാടില്ല. ലോകത്തില്‍ ഉണ്ടാക്കപ്പെടുന്നതും, വില്‍ക്കപ്പെടുന്നതുമായ ഏറ്റവും മോശം വസ്തുവാണ് സിഗരറ്റ് ഹൃത്വിക് പറയുന്നു. പുകവലിക്കെതിരെയുള്ള പരസ്യങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്നും എനിക്കറിയില്ല. സിഗരറ്റ് വലിക്കാത്ത ഒരാളേക്കാള്‍ മറ്റൊരാളോട് പുകവലിക്കെരുതെന്നു പറയാന്‍ അര്‍ഹര്‍ അതിന്റെ ദൂഷ്യവശം തിരിച്ചു അറിഞ്ഞവരാണ്. പുകവലിക്കാത്ത ഒരാള്‍ പറഞ്ഞു മനസിലാക്കി കൊടുക്കുന്നതിനെക്കാള്‍ ഗുണം ചെയ്യുക അത്തരക്കാര്‍ പറഞ്ഞു മനസ്സിലാക്കുമ്പോഴാണ്. ഒരു കാലത്ത് സിഗരറ്റ് ഉപേക്ഷിക്കാന്‍ കഠിന പ്രയത്നമാണ് നടത്തിയതെന്നും ഇന്ന് പുകവലിക്കാത്ത ഒരാളുടെ ജീവിതം എത്ര മനോഹരമാണെന്ന് എന്നിലൂടെ തന്നെ ഞാന്‍ തിരിച്ചറിയുന്നുണ്ടെന്നും ഹൃത്വിക് പറയുന്നു.
Post Your Comments