തമിഴ് സിനിമയിലെ പ്രമുഖ ഗാനരചയിതാവ് നാ.മുത്തുകുമാര്‍ അന്തരിച്ചു. 41 വയസ്സായിരുന്നു. തമിഴിലെ ആധുനിക കവിതയുടെ ആശയങ്ങള്‍ ജനപ്രിയ സിനിമാ ഗാനങ്ങളിലേക്ക് ലയിപ്പിച്ച വ്യക്തിയാണ് മുത്തുകുമാര്‍. രണ്ടു തവണ ദേശീയ പുരസ്കാരത്തിനും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്. 2013-ല്‍ പുറത്തിറങ്ങിയ റാം സംവിധാനം ചെയ്ത തങ്ക മീന്‍കളിന്‍ എന്ന ചിത്രത്തിന് വേണ്ടി എഴുതിയ പാട്ടിനാണ് അദ്ദേഹത്തിന് ആദ്യമായി ദേശീയ അവാര്‍ഡ് ലഭിച്ചത്. പിന്നീട് എ.എല്‍.വിജയ് സംവിധാനം ചെയ്ത സൈവത്തിലെ (2014) പാട്ടുകള്‍ക്കും അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. സീമന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്തുവന്ന ‘വീരനടൈ’ എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി ഗാനരചന നടത്തിയത്. ബാലു മഹേന്ദ്രയുടെ അസോസിയേറ്റായും മുത്തുകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘കട്രത് തമിഴ്’, ഡും ഡും ഡും’, 7 ജി റെയിന്‍ബോ കോളനി’, ‘കാതല്‍ കൊണ്ടേന്‍’, ‘അങ്ങാടിത്തെരു’ എന്നിവയാണ് മുത്തുകുമാര്‍ ഗാനരചന നിര്‍വഹിച്ച പ്രമുഖ ചിത്രങ്ങള്‍.
Post Your Comments