
‘കബാലി’ എന്ന സിനിമയില്‍ സ്റ്റയില്‍ മന്നന്‍റെ മകളായി വേഷമിട്ട നടിയായിരുന്നു ധന്‍സിക. ചെറിയ കാര്യങ്ങള്‍ പോലും മനസ്സില്‍ സൂക്ഷിക്കുന്ന വലിയ മനുഷ്യനാണ് രജനീ സാര്‍ എന്നാണ് ധന്‍സിക പറയുന്നത്. കബാലിയുടെ ഷൂട്ടിങിന്റെ ആദ്യ ദിവസമുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് ധന്‍സിക.
“ചെന്നൈയിൽ ‘കബാലി’യുടെ ഷൂട്ടിങിന്റെ ആദ്യ ദിവസം, രജനി സാർ സെറ്റിൽ വന്ന് എല്ലാവരെയും പരിചയപ്പെടുന്നുണ്ട്. ഞാനപ്പോൾ ഒരുപാട് ടെൻഷനടിച്ചു എന്റെ ഊഴം കാത്തിരിക്കുകയാണ്. സാർ അടുത്തുവന്നപ്പോൾ ഞാൻ ഹായ് പറഞ്ഞു പരിചയപ്പെടാൻ തുടങ്ങി. ഉടൻ അദ്ദേഹം എന്നോട് ചോദിച്ചു നമ്മൾ ആദ്യമായിട്ടല്ലല്ലോ കാണുന്നതെന്ന്. ഇതുകേട്ടതോടെ ഞാനാകെ വല്ലാതെയായി. എന്റെ കരിയറിന്റെ തുടക്കത്തിൽ ഒരു ചടങ്ങിൽ വച്ച് അദ്ദേഹത്തോട് ഞാൻ വളരെ കുറച്ചു മിനിറ്റുകൾ സംസാരിച്ചിട്ടുണ്ട്. ഇത്രയും വലിയൊരു മനുഷ്യൻ ഇതുപോലുള്ള ചെറിയ കാര്യങ്ങൾ പോലും ഓർത്തിരിക്കുന്നു. എന്നാൽ എന്നെപ്പോലൊരാൾ മറവി കാണിച്ചത് ഒട്ടും ശരിയായില്ലെന്നു തോന്നി.”
Post Your Comments