കൊച്ചി● ചലച്ചിത്ര പിന്നണി ഗായകന് അഫ്സല്- സിമി ദമ്പതികളുടെ മകള്‍ മുബീന വിവാഹിതയായി. സജാദ് ആണ് വരന്. ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് എറണാകുളം ഐലന്‍ഡ് കൊച്ചിയിലെ സാമുദ്രിക കണ്വന്ഷന് സെന്ററില്‍ വച്ചായിരുന്നു നിക്കാഹ്. സിനിമ-സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പടെ വന്‍ ജനാവലി ചടങ്ങില്‍ പങ്കെടുത്ത് നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഗായകരായ എം.ജി ശ്രീകുമാര്‍, കെ.ജി മാര്‍ക്കോസ്, സുജാത, വിജയ് യേശുദാസ്, റിമി ടോമി തുടങ്ങി കേരളത്തിലെമ്പാടുമുള്ള പ്രമുഖ ഗായകരെല്ലാം തന്നെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു.
അഫ്സല്- സിമി ദമ്പതികളുടെ നാല് മക്കളില്‍ മൂത്തമകളാണ് മുബീന.
Post Your Comments