Hollywood

‘ഒളിക്യാമറ പ്രയോഗം’ കലി കയറി ഹോളിവുഡ് താരം

കലിപൂണ്ട ഹോളിവുഡ് താരത്തിന്‍റെ പരാക്രമങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. ഹോളിവുഡ് താരം ജോണി ഡെപ്പ് തന്‍റെ മുന്‍ഭാര്യയുമായി കയര്‍ക്കുന്നതും വീട്ടിലെ ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുന്നതുമൊക്കെ ഒളിക്യാമറയില്‍ പതിഞ്ഞു. ഇത് പകര്‍ത്തിയതാകട്ടെ ഡെപ്പിന്റെ മുന്‍ഭാര്യയും പ്രശസ്ത നടിയുമായ അമ്പെർ ഹെഡും. തന്നെ കുറിച്ച് മറ്റുള്ളവരോട് മോശമായി പറഞ്ഞത് എന്തിനാണ് എന്നു അമ്പര്‍ഹെഡ് ചോദിച്ചായിരുന്നു വഴക്കിന് തുടക്കം. കലി കയറിയ ജോണി ഡെപ്പ് അടുക്കളയില്‍ കയറി പലതും ചവിട്ടി തെറുപ്പിച്ചു. വൈന്‍ ഗ്ലാസ് എറിഞ്ഞുടച്ചു. ഇതെല്ലം മുന്‍ഭാര്യ അമ്പെർ ഹെഡ് തന്ത്രപൂര്‍വ്വം ഒളിക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button