General

‘എനിക്ക് പാലഭിഷേകം വേണ്ട ഞാന്‍ ദൈവമല്ല പാല്‍ വാങ്ങി അനാഥ കുഞ്ഞുങ്ങള്‍ക്ക് നല്‍കൂ’… ആരാധകരോട് ജൂനിയര്‍ എന്‍ ടി ആര്‍

തെലുങ്ക്‌ സൂപ്പര്‍ താരം ജൂനിയര്‍ എന്‍.ടി ആര്‍ തന്‍റെ ആരാധകരോട് ഒരപേക്ഷ നടത്തുകയാണ്.

ജൂനിയര്‍ എന്‍.ടി ആറിന്‍റെ വാക്കുകള്‍

എന്‍റെ കട്ട് ഔട്ടുകള്‍ വച്ച് പാലഭിഷേകം നടത്തുന്നവര്‍ ഒന്ന് മനസ്സിലാക്കണം. പാലഭിഷേകം ചെയ്യേണ്ടത് ദൈവത്തിനാണ് എനിക്ക് അല്ല. ഞാന്‍ ദൈവമല്ല. ഞാന്‍ നിങ്ങളുടെ സഹോദരനല്ലേ. ദയവുചെയ്ത് എന്നെ ദൈവമാക്കാന്‍ ശ്രമിക്കരുത്. എന്‍റെ ആരാധകര്‍ ആവരുതെന്നു ഞാന്‍ പറയുന്നില്ല പക്ഷേ ആ പാല്‍ പായ്ക്കറ്റ് അനാഥ കുട്ടികള്‍ക്ക് കൊണ്ട് കൊടുത്താല്‍ ഞാന്‍ കൂടുതല്‍ സന്തോഷിക്കും. ദയവു ചെയ്തു എന്‍റെ അപേക്ഷ നിങ്ങള്‍ കേള്‍ക്കണം. വികാര നിര്‍ഭരമായി ജൂനിയര്‍ എന്‍.ടി ആര്‍ പറയുന്നു. ഈ ലോകത്ത് പട്ടിണി കിടക്കുന്ന ഒരുപാട് പേര്‍ ഉണ്ട്. അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കൂ നിങ്ങള്‍ക്ക് അതിന്‍റെ പുണ്യം എങ്കിലും കിട്ടും. ജനതാഗരേജ് എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് ജൂനിയര്‍ എന്‍.ടി ആര്‍ തന്‍റെ ആരാധകരോട് ഇത്തരമൊരു അപേക്ഷ നടത്തിയത്.

shortlink

Post Your Comments


Back to top button