‘തിരുനാള്‍’ എന്ന ചിത്രത്തില്‍ നയന്‍താരയും സ്‌കൂള്‍ കുട്ടിയും തമ്മിലുള്ള ലിപ് ലോക്ക് സമൂഹ മാധ്യമങ്ങളില്‍ വളരെ ചര്‍ച്ചയായിരുന്നു. സിനിമയുടെ പ്രമോഷനു വേണ്ടി ഊതിപ്പെരുപ്പിച്ചതാണ് ഇത്തരം വാര്‍ത്തകള്‍ എന്നും പല മീഡിയകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘തിരുനാള്‍’ എന്ന ചിത്രത്തിലാണ് നയന്‍താര കുട്ടിയുമായി ലിപ് ലോക്ക് ചുംബനം നടത്തുന്നത്. പലരും ഇതിനെ പ്രതികൂലിച്ചു രംഗത്ത് വന്നപ്പോള്‍ സിനിമയുടെ അണിയറക്കാര്‍ മൗനം പാലിക്കുകയായിരുന്നു. എന്നാലിപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. എന്തിനാണ് നിങ്ങള്‍ ഈ രംഗത്തില്‍ ലൈംഗികത കാണുന്നത് എന്നതാണ് സംവിധായകന്‍റെ ചോദ്യം. നിഷ്കളങ്കമായ ഒരു ചുംബനമായി ഇതിനെ കണ്ടാല്‍ പോരേ എന്നാണ് സംവിധായകന്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡ് ഈ രംഗത്തില്‍ ലൈംഗികതയുള്ളതായി കണ്ടെത്തിയില്ല. ഈ രംഗം അത്തരത്തില്‍ കാണാന്‍ ശ്രമിക്കുന്നത് അവരവരുടെ സമീപനത്തിന്‍റെ കുഴപ്പമാണെന്നും സംവിധായകന്‍ തുറന്നടിക്കുന്നു. നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ നിഷ്കളങ്കത കാണിക്കാനാണ് അത്തരമൊരു രംഗം ചിത്രീകരിച്ചിരിക്കുന്നതെന്നും സംവിധായകന്‍ രാംനാഥ് പറയുന്നു.
Post Your Comments