Kollywood

‘ശ്രുതിഹാസനും ഗൗതമിയും തമ്മില്‍ കലഹം’ സിനിമാ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

കമലഹാസന്‍ നായകനായി എത്തുന്ന ‘സബാഷ് നായിഡു’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിലെ നായിക ശ്രുതിഹാസനും നടി ഗൗതമിയും തമ്മില്‍ പൊരിഞ്ഞ വഴക്ക് നടക്കുകയാണ്. ‘സബാഷ് നായിഡു’ എന്ന സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറാണ് നടി ഗൗതമി. ഗൗതമി തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ ശ്രുതിഹാസന് തീരെ ഇഷ്ടപ്പെടുന്നില്ല.ഇതല്ല തന്‍റെ വസ്ത്ര രീതിയെന്നും ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ താന്‍ ധരിക്കില്ല എന്നുമാണ് ശ്രുതിയുടെ നിലപാട്. എത്ര വസ്ത്രങ്ങള്‍ മാറ്റികൊണ്ടു വന്നാലും ശ്രുതി അതൊന്നും ധരിക്കാന്‍ തയ്യാറായില്ല …തന്മൂലം സിനിമയുടെ ചിത്രീകരണം പോലും നിര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button