കഴിഞ്ഞ ദിവസം അമേരിക്കന്‍ വിമാനത്താവളത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ തടഞ്ഞുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശിവസേന പറയുന്നതിങ്ങനെയാണ്. അമേരിക്കന്‍ വിമാനത്താവത്തില്‍ ഷാരൂഖിനെ തടഞ്ഞുവച്ചിരുന്നെങ്കില്‍ ഷാരൂഖ് ആദ്യം ചെയ്യേണ്ടിയിരുന്ന കാര്യം ഇന്ത്യയിലേക്ക് വരിക എന്നതായിരുന്നു. മുഖപത്രമായ സാംനയിലാണ് ശിവസേനയുടെ വിമർശവും പരിഹാസവും.
ഇതിപ്പോള്‍ രണ്ടാം തവണയാണ് ഷാരുഖ് അമേരിക്കയിലെ വിമാനത്താവളത്തില്‍ വച്ച് അപമാനിക്കപ്പെടുന്നത്. തന്റെ രാജ്യസ്‌നേഹം കാണിക്കാന്‍ ഷാരുഖിന് പറ്റിയ ഒരവസരമായിരുന്നു ഇത്. ഇത്തരത്തില്‍ അപമാനിക്കപ്പെടുകയാണെങ്കില്‍ മേലാല്‍ യു.എസില്‍ കാലുക്കുത്തില്ലെന്ന് പറഞ്ഞ് ഷാരൂഖ് തിരിച്ച് ഇന്ത്യയിലേക്ക് വരേണ്ടതായിരുന്നു. എന്നാല്‍ ക്ഷമയുടെ പര്യായമായ ഈ നടന് അപമാനിക്കപ്പെട്ടു കൊണ്ടിരിക്കാനാണ് വിധി- ശിവസേന പറയുന്നു.
അമേരിക്ക എല്ലാ മുസ്ലീങ്ങളെയും തീവ്രവാദികളായിട്ടാണ് കാണുന്നത്. എന്നാല്‍ ഷാരൂഖ് തിരിച്ചു വന്നിരുന്നെങ്കില്‍ അമേരിക്കയുടെ മുസ്ലീം വിരുദ്ധ നിലപാടിന് ലഭിക്കുന്ന കനത്ത പ്രഹരമാകുമായിരുന്നു. ബോളിവുഡിലെ ഖാന്‍മാരെല്ലം ജമ്മു കാശ്മീരില്‍ അക്രമണങ്ങളില്‍ ഉള്‍പ്പെട്ടു പോയ യുവാക്കള്‍ക്ക് മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിക്കണമെന്നും മുഖപത്രത്തില്‍ പറയുന്നു.
Post Your Comments