BollywoodTrailers

‘ബോളിവുഡില്‍ ധോനിയുടെ ഇന്നിങ്ങ്സ് തുടങ്ങുന്നു’ ധോനിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

എം.എസ്. ധോനിയുടെ ജീവിത കഥ പറയുന്ന ‘എം.എസ്. ധോനി- ദ അണ്‍ടോള്‍ഡ് സ്‌റ്റോറി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നീരജ് പാണ്ഡെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും ഇന്‍സ്‌പേയഡ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം.എസ് ധോനിയായി സുശാന്ത് സിങ് രജ്പുതാണ് അഭിനയിച്ചിരിക്കുന്നത്. ട്രെയിനിലെ ടിടിഇ ആയി ജോലിയില്‍ പ്രവേശിച്ച ധോനി പിന്നീട് പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് ചുവട് മാറ്റുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ധോനിയുടെ അച്ഛന്‍ പാന്‍ സിങ്ങിന്റെ വേഷം ചെയ്യുന്നത് അനുപം ഖേറാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ വന്‍ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.

shortlink

Post Your Comments


Back to top button