ബോളിവുഡ് താരം രാഖി സാവന്തിനെ പുതിയൊരു വിവാദം പിടി കൂടിയിരിക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച അർധനഗ്ന വസ്ത്രം ധരിച്ച് രാഖി എത്തിയതാണ് വിവാദമായിരിക്കുന്നത്. രാഖിയുടെ ആരാധകര്‍ ഇത് ആഘോഷമാക്കി ഏറ്റെടുത്തെങ്കിലും ഒരു വിഭാഗം ആളുകള്‍ ഇതിനെതിരെയും രംഗത്ത് എത്തിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അമേരിക്കയിലെ ഇല്ലിനോയിയിൽ നടന്ന ഒരു ചടങ്ങിലാണ് ദേശസ്നേഹവും പ്രധാനമന്ത്രിയോടുള്ള തന്റെ ആരാധനയും പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ചിത്രം ശരീരമാകെ പതിച്ച വേഷത്തിൽ രാഖി പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രിയോടുള്ള തന്‍റെ ആരാധന രാഖി നേരെത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പാക്കിസ്ഥാനിൽ മോഡൽ സോദരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ടു പഠിക്കണമെന്നു രാഖി പറഞ്ഞത് വാര്‍ത്തയായിരുന്നു. അന്ന് വാക്ക് കൊണ്ട് രാഖി തന്‍റെ ആരാധന പ്രകടമാക്കിയെങ്കില്‍ ഇന്ന് വസ്ത്രത്തില്‍ തന്‍റെ ആരാധന പ്രകടമാക്കിയതാണെന്നാണ് ഒരു പക്ഷത്തിന്‍റെ വാദം.
Post Your Comments