Kollywood

സിനിമയുടെ കരാര്‍ ഒപ്പിടുന്നതിനു മുന്‍പ് ഒരു കണ്ടീഷനുണ്ട് നയന്‍താര പറയുന്നു

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ഇനിമുതല്‍ സിനിമയില്‍ കരാര്‍ ഒപ്പുവയ്ക്കുന്നതിന് മുന്‍പ് ഒരു കണ്ടീഷന്‍ മുന്നോട്ടു വയ്ക്കുകയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും തന്നെ ക്ഷണിക്കരുതെന്നാണ് നയന്‍സിന്‍റെ പുതിയ കണ്ടീഷന്‍. അതിനുള്ള കാരണവും നയന്‍‌താര വ്യക്തമാക്കുന്നു. പലര്‍ക്കും അറിയേണ്ടത് എന്‍റെ സിനിമയെ സംബന്ധിച്ചുള്ള കാര്യങ്ങളല്ല. എന്‍റെ വ്യക്തി ജീവിതത്തിലേക്കാണ് പലരുടെയും ഒളിഞ്ഞു നോട്ടം. അതിനാല്‍ തന്നെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും തനിക്കു പങ്കെടുക്കാന്‍ താല്‍പര്യമില്ലായെന്നാണ് നയന്‍‌താര പറയുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം ഇരുമുഖനാണ് നയന്‍താരയുടെ പുറത്തു വരാനിരിക്കുന്ന ചിത്രം. ‘ഇരുമുഖന്‍’ സെപ്തംബര്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തും.

shortlink

Post Your Comments


Back to top button