ഒരുകാലത്ത് സല്മാന് ഖാന്റെ നായികയായി അഭിനയിച്ച നടിയായിരുന്നു ശ്രീദേവി. ഇപ്പോള്‍ സല്‍മാന്‍ഖാന്റെ അമ്മയായി അഭിനയിക്കാനുള്ള ഒരു വിളി വന്നിരിക്കുകയാണ് ശ്രീദേവിക്ക്. വി പുല് ഷായാണ് ഇരുവരെയും അമ്മയെയും മകനെയും ഒന്നിപ്പിച്ചു കൊണ്ടുള്ള ചിത്രം ഒരുക്കുന്നത്. സല്മാന് ചിത്രത്തിന് സമ്മതം മൂളിയിട്ടുണ്ടെങ്കിലും .ശ്രീദേവിയുടെ ഭാഗത്തു നിന്നുള്ള പ്രതികരണം വ്യക്തമായിട്ടില്ല. 1993ൽ പുറത്തിറങ്ങിയ ചന്ദ്രമുഖി, 1994 പുറത്തിറങ്ങിയ ചാന്ദ് കാ തുക്ക്ടാ എന്നീ സിനിമകളിൽ ഇരുവരും ജോഡികളായി അഭിനയിച്ചിട്ടുണ്ട്.
Post Your Comments