ബിജു മേനോന്‍ വീണ്ടും നായകനായെത്തുന്ന പുതിയ ചിത്രം “മരുഭൂമിയിലെ ആന” പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിരിയുടെ പൊടിപൂരവുമായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.കെ പ്രകാശാണ്.
ഗള്‍ഫില്‍ നിന്ന് ഒരു മലയാളി യുവാവും അറബിയും നാട്ടിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത് . അറബിയായി ബിജുമേനോനും, യുവാവായി പ്രേമം ഫെയിം കൃഷ്ണശങ്കറും വേഷമിടുന്നു. നായികായി സംസ്കൃതി ഷേണായ് വേഷമിടുന്നു. ഒരു പ്രണയവും അതിന്റെ ലക്ഷ്യപ്രാപ്തിയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ട് ഗാനങ്ങളും ട്രെയിലറും വന്‍ ഹിറ്റായിക്കഴിഞ്ഞു. ‘ആടുപുലിയാട്ടം’ എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ സംഗീത സംവിധായകന്‍ രതീഷ്‌വേഗ ‘മരുഭൂമിയിലെ ആന’യിലൂടെ സംഗീതതേന്മഴ പെയ്യിക്കുകയാണ്. ബി.കെ ഹരിനാരായണന്റെതാണ് വരികള്‍.
ബിജുമേനോന്‍, കൃഷ്ണശങ്കര്‍ എന്നിവര്‍ക്ക് പുറമേ ലാലു അലക്സ്, സംസ്‌കൃതി ഷേണായി, പാഷാണം ഷാജി, ഹരീഷ് കണാരന്‍, ഇര്‍ഷാദ്, സുനില്‍ സുഖദ, നെല്‍സണ്‍, മഹേഷ്, ബിന്ദുപണിക്കര്‍, റോസ്ലിന്‍ റോഷ് സി., അരുണ്‍ഘോഷ്, മാമുക്കോയ, ബാലു വര്‍ഗീസ്, സംവിധായകന്‍ മേജര്‍ രവി എന്നിവരും ദോഹയിലെ കലാകാരന്മാരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
നിരവധി നര്‍മമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് വൈ.വി രാജേഷാണ്. കഥ ശരത്ചന്ദ്രന്‍ വയനാടിന്റെതാണ്. ഡേവിഡ് കാച്ചപ്പിള്ളി ഫിലിംസിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വഹിച്ചിരിക്കുന്നു. ചിത്രസംയോജനം വി.സാജനും കലാസംവിധാനം സുജിത് രാഘവും നിര്‍വഹിക്കുന്നു. ഖത്തറിലെ ദോഹയിലും, ഇരിങ്ങാലക്കുടയിലും തൃശൂരിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘മരുഭൂമിയിലെ ആന’ ചാന്ദ് വി ക്രീയേഷന്‍സ് കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.
Post Your Comments