General

മരണശേഷവും റൂം നമ്പര്‍ 505-ല്‍ മോനിഷ വന്നു (ഞെട്ടിപ്പിക്കുന്ന അനുഭവം വായിക്കാം)

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മദ്രാസില്‍ നടക്കുന്ന സമയം. ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി മണിയന്‍പിള്ള രാജു മദ്രാസിലെത്തി. രാജു മദ്രാസില്‍ വന്നാല്‍ സ്ഥിരം തങ്ങാറുള്ള ഹോട്ടലിലേക്കാണ് പോയത്. അവിടെ വന്നാല്‍ റൂം നമ്പര്‍ 504 ആണ് രാജു സ്ഥിരം എടുക്കാറുള്ളത്. അന്നേ ദിവസം 504-ല്‍ താമസക്കാര്‍ ഉള്ളതുകൊണ്ട് രാജുവിന് കിട്ടിയത് 505 ആയ തൊട്ടടുത്ത റൂമാണ്. വെളുപ്പിന് ഷൂട്ടിംഗ് ഉള്ളതു കാരണം രാജു നേരത്തെ ഭക്ഷണം കഴിച്ചു കിടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ രാജുവിന്‍റെ കാലില്‍ ആരോ തൊട്ടു. രാജു തലയുയര്‍ത്തി നോക്കിയപ്പോള്‍ നടി മോനിഷ മുന്നില്‍ നില്‍ക്കുന്നു. തിളങ്ങുന്ന വലിയ ഒരു ലാച്ചയാണ് മോനിഷയുടെ വേഷം. അതിനു മാച്ചായ കറുത്ത ടോപ്പുമുണ്ട്. അതില്‍ സ്വര്‍ണ നിറത്തില്‍ ഡിസൈന്‍ ചെയ്ത വലിയ ഒരു പൂവും കാണാം. രാജു അന്നോളം കാണാത്ത ഒരു വേഷത്തിലായിരുന്നു മോനിഷയുടെ വരവ്. അമ്മ വരാന്‍ വൈകുമെന്നും അതുവരെ രാജു ചേട്ടനോട് സംസാരിച്ചിരിക്കാമെന്നും മോനിഷ പറഞ്ഞു. ഓ അതിനെന്താ മോനിഷ എന്ന് പറഞ്ഞതും രാജു ചാടിയെഴുന്നേറ്റു ചുറ്റിനും നോക്കി. മോനിഷ മരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നേരം വെളുക്കുവോളം രാജുവിന് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. രാവിലെ ഷൂട്ടിംഗ് സ്ഥലത്ത് ചെന്നപ്പോള്‍ മോഹന്‍ലാലിനോടും പ്രിയദര്‍ശനോടും ഇന്നലെയുണ്ടായ സംഭവത്തെക്കുറിച്ചുള്ള ഓരോ കാര്യങ്ങളും രാജു വിവരിച്ചു. മോനിഷ അണിഞ്ഞ വേഷത്തിന്‍റെ കാര്യം പറഞ്ഞതും മോഹന്‍ലാല്‍ ഒന്ന് ഞെട്ടി. തലയില്‍ കൈവച്ചു കൊണ്ടാണ് മോഹന്‍ലാല്‍ ബാക്കി പറഞ്ഞത്. കമലദളത്തിന്‍റെ ചടങ്ങിനു വന്നപ്പോള്‍ മോഹന്‍ലാല്‍ മോനിഷയെ കണ്ടിരുന്നു. അന്ന് രാജു പറഞ്ഞ ഇതേ ഡ്രസ്സ്‌ ആയിരുന്നു മോനിഷയുടെ വേഷം. റൂം നമ്പര്‍ 505 തന്നെയാണ് മോനിഷയും അമ്മയും അന്ന് താമസിച്ചിരുന്നതെന്നും മോഹന്‍ലാല്‍ രാജുവിനോട് പറഞ്ഞു.

shortlink

Post Your Comments


Back to top button