
ബോളിവുഡിലെ മുന്‍നിര നടി ഐശ്വര്യറായിയുടെ പരസ്യത്തിന്‍റെ പോസ്റ്ററില്‍ അശ്ലീലം കൂടി പോയെന്നു ആരോപിച്ചു ഐശ്വര്യയുടെ പരസ്യ ചിത്രം നീക്കം ചെയ്തു. മലേഷ്യയിലാണ് സംഭവം. ഐശ്വര്യ ബ്രാൻഡ് അംബാസിഡറായ വാച്ച് കമ്പനിയുടെ പോസ്റ്ററാണ് വിവാദമായത്. മലേഷ്യയിലെ ഒരു വാച്ച് കടയുടെ മുന്നിലിരുന്ന ഐശ്വര്യയുടെ പോസ്റ്റര്‍ അവിടെയുള്ള ലോക്കല്‍ കൗൺസിലിന്‍റെ നിര്‍ദേശപ്രകാരം നീക്കം ചെയ്യുകയായിരുന്നു. മലേഷ്യയിലെ ചില സ്ഥലങ്ങളിൽ അശ്ലീലത നിറഞ്ഞ ചിത്രങ്ങളോ പോസ്റ്ററുകളോ പ്രദർശിപ്പിക്കരുതെന്ന കർശന നിയമമുണ്ട്. ഇത്തരം സെക്സി പോസ്റ്ററുകൾ കടകളുടെ മുന്നിൽ പ്രദർശിപ്പിക്കാൻ പാടില്ലെന്നും ഇത് യുവാക്കളെ വഴിതെറ്റിക്കുമെന്നും അവര്‍ പറയുന്നു.
Post Your Comments