മലയാളത്തിന്റെ സൂപ്പര്‍ താരം നിവിന്‍ പോളിക്ക്
തമിഴിലും ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. നേരത്തിലൂടെയും, പ്രേമത്തിലൂടെയുമൊക്കെ തമിഴില്‍ തന്റെ സാന്നിദ്ധ്യമറിയിച്ച നിവിന്‍ കോളിവുഡിന്റെയും ഇഷ്ടനായകനായി മാറുകയാണ്. നിവിന്‍ അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഗൗതം രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്. ഇത് കൂടാതെ മറ്റ് മൂന്ന് തമിഴ് ചിത്രങ്ങളില്‍ കൂടി നിവിന്‍ കാരാര്‍ ഒപ്പിട്ടു കഴിഞ്ഞു. തിരക്കിനിടയിലും മലയാളം ഉപേക്ഷിക്കില്ല എന്നാണ് നിവിന്‍ പറയുന്നത്. ഭാഷയുടെ വേര്‍തിരിവുകള്‍ തനിക്കില്ലെന്നും നല്ല കഥാപാത്രങ്ങളും കഥയുമാണ് തനിക്കാവശ്യമെന്നും അതിനാണ് പ്രാധാന്യമെന്നും നിവിന്‍ പോളി വ്യക്തമാക്കി. രണ്ട് ചിത്രങ്ങളുടെ ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രഭു രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന ഒരു ചിത്രവും, നവാഗതനായ സൂര്യ ബാലകുമരന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രവും. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും നല്കാന് കഴിയില്ലെന്നും നിവിന്‍ പറഞ്ഞു.
Post Your Comments