യഥാര്‍ത്ഥ പ്രതിയെ പിടികൂടും വരെ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ദുരിതമനുഭവിച്ചിരുന്നത് തസ്ലീക്ക് എന്ന ചെറുപ്പക്കാരനായിരുന്നു. പ്രതിയുടെ രേഖാ ചിത്രവുമായി സാമ്യമുണ്ടെന്ന പേരില്‍ ഇയാള്‍ നിരവധി തവണ പൊലിസിന്‍റെ ചോദ്യം ചെയ്യലിന് ഇരയായി. തസ്ലീക്കിന്റെ കുടുംബത്തില്‍ ഈ പ്രശ്നം കാര്യമായി തന്നെ ബാധിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടായി. വീടിനു പുറത്തിറങ്ങുവാൻ പോലും ഇയാള്‍ ഭയപ്പെട്ടു. യഥാർഥ പ്രതിയെ പൊലീസ് പിടികൂടുന്നതു വരെ സംശയത്തിന്റെ നിഴലിലായിരുന്നു ഇയാളുടെ ജീവിതം. യഥാര്‍ത്ഥ പ്രതിക്ക് പോലീസ് തയ്യാറാക്കിയ രേഖാ ചിത്രവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. മറ്റൊരാള്‍ക്കും ഇത്തരത്തില്‍ ഒരു ദുരനുഭവം നേരിടരുതെന്ന സന്ദേശമാണ് ടെലിഫിലിമിലൂടെ ഇതിന്‍റെ അണിയറക്കാര്‍ നല്‍കുന്നത്. തസ്ലീക്ക് തന്നെയാണ് ടെലിഫിലിമില്‍ അഭിനയിക്കുന്നത്. സുബിൻ ആനന്ദ് മുതുകുളം നിര്‍മ്മിക്കുന്ന ടെലിഫിലിമിന്‍റെ സംവിധായകന്‍ ആന്റോ ജോസാണ്.
Post Your Comments