General

‘ഉമ്മയാണ്‌ താരം’ മകന്‍റെ സിനിമയില്‍ ഉമ്മയുടെ പാട്ട്

ജയസൂര്യയെ നായകനാക്കി സാജിദ് യഹിയ  സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഇടി.  (ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം). സാജിദ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനെ കുട്ടിക്കാലത്തു പാടിയുറക്കാൻ അമ്മ പാടുന്ന താരാട്ടു പാടാൻ ഗായികയെത്തേടുമ്പോഴാണ്‌ സാജിദിന്‍റെയുള്ളില്‍ ഉമ്മ കുട്ടിക്കാലത്ത് പാടി തരാറുള്ള താരാട്ട് പാട്ട് ഓര്‍മ്മ വന്നത്. ചോറ് കഴിക്കാന്‍ വാശി കാണിക്കുന്ന മകന് മുന്നിലും നല്ല നല്ല കുഞ്ഞു പാട്ടുകള്‍ ഉമ്മ പാടിയിരുന്നതും സാജിദിന് ഓര്‍മയുണ്ട്. തന്‍റെ ആദ്യ സിനിമയിലും ഉമ്മയുടെ പാട്ട് വേണം. സംഗീത സംവിധായകന്‍ രാഹുല്‍ രാജിനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും എതിര്‍പ്പ് ഉണ്ടായില്ല. മകന്‍റെ സിനിമയില്‍ പാടാന്‍ ഉമ്മയെത്തി.സാജിദ് യഹിയയുടെ ഉമ്മ സീമ യഹിയ അങ്ങനെ ആദ്യമായി പിന്നണി ഗായികയായി. കുട്ടിക്കാലത്ത് മകന് വേണ്ടി പാടി കൊടുത്ത പാട്ടുകള്‍ ഇന്ന് മകന്‍റെ സിനിമയ്ക്ക് വേണ്ടി പാടി കൊടുക്കുന്നു. മലയാള സിനിമയിലെ അപൂര്‍വ്വമായ ഭാഗ്യങ്ങളില്‍ ഒന്നാണത്. ‘ഇടി’ വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തുകയാണ്. മകന്‍റെ സിനിമയ്ക്ക് വേണ്ടി പാടിയ വാത്സല്യം തുളുമ്പുന്ന ഈ ഉമ്മയുടെ പാട്ടിന് ഇരട്ടി മധുരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

shortlink

Post Your Comments


Back to top button