Kollywood

മാനേജരുടെ ചതിയില്‍ അകപ്പെട്ട് തൃഷ

തമിഴ് സൂപ്പര്‍ നായിക തൃഷ ‘നായകി’ എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് പുലിവാലു പിടിച്ചിരിക്കുകയാണ്. തൃഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ദ്വിഭാഷ ചിത്രമാണ് ‘നായകി’. തൃഷയുടെ കഥാപാത്രത്തെ കുറിച്ച് മികച്ച അഭിപ്രായം വന്നിരുന്നുവെങ്കിലും  തെലുങ്കില്‍ ചിത്രം പരാജയമായിരുന്നു. തമിഴില്‍ ചിത്രം ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. സിനിമയുടെ നിര്‍മ്മാതാവും തന്‍റെ മാനേജരുമായ ഗിരിധര്‍ മാമിഡിപ്പള്ളിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തൃഷ നായകിയുടെ തെലുങ്ക്‌ പതിപ്പിന്‍റെ വിതരണാവകാശം ഏറ്റെടുത്തത്. പക്ഷേ ചിത്രം പരാജയമായത് തൃഷയ്ക്ക് വിനയായി. വന്‍ മുതല്‍ മുടക്കിലാണ് ചിത്രത്തിന്‍റെ വിതരണാവകാശം തൃഷ ഏറ്റെടുത്തത്. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശമായിരുന്നു തൃഷ പ്രതിഫലമായി ചോദിച്ചത്. എന്നാല്‍ കൂടുതല്‍ ലാഭം തെലുങ്കില്‍ ലഭിയ്ക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തെലുങ്കിലെ വിതരണാവകാശം മാനേജര്‍ തൃഷയ്ക്ക് നല്‍കുകയായിരുന്നു. തമിഴില്‍ ചിത്രം വിതരണത്തിനെടുത്തത് തൃഷയുടെ മാനേജര്‍ തന്നെയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button