Bollywood

ബോളിവുഡില്‍ നിന്നുള്ള നായികമാരെ ഒഴിവാക്കി, പുതിയ സല്‍മാന്‍ ചിത്രത്തില്‍ വിദേശ നായിക

സല്‍മാന്‍ഖാന്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയാകുന്നത് ചൈനക്കാരിയായ സൂസുവാണ്. ബോളിവുഡ് നായികമാരെ തഴഞ്ഞാണ് സൂസുവിനെ സിനിമയുടെ അണിയറക്കാര്‍ തെരഞ്ഞുപിടിച്ചത്. ദീപിക പദുകോണ്‍, കത്രീന കൈഫ് എന്നിവരിലൊരാള്‍ ‘ട്യൂബ്‌ലൈറ്റി’ല്‍ സല്‍മാന്റെ നായികയാവുമെന്നായിരുന്നു നേരത്തേയുള്ള വാര്‍ത്തകള്‍. ലഡാക്കില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ യാത്രയിലെ അനുഭവങ്ങള്‍ ചൈനീസ് നടി സുസൂ ഇന്‍സ്റ്റഗ്രാം  വഴി പങ്കുവെച്ചു. സല്‍മാന്‍ ഖാനും കബീര്‍ഖാനും ഒത്തുചേരുന്ന മൂന്നാം ചിത്രമാണ് ‘ട്യൂബ് ലൈറ്റ്’. ‘ബജ്‌റംഗി ഭായ്ജാന്‍’, ‘ഏക് ഥാ ടൈഗര്‍’ എന്നീ ചിത്രങ്ങളിലാണ് അവര്‍ ഇതിന് മുന്‍പ് ഒന്നിച്ചത്. കബീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന ‘ട്യൂബ് ലൈറ്റ്’ 1962ലെ ഇന്ത്യ-ചൈന യുദ്ധം പശ്ചാത്തലമായി വരുന്ന സിനിമയാണ്. ഒരു ഇന്തോ-ചൈനീസ് പ്രണയകഥയുമാണ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button