തെന്നിന്ത്യന്‍ സിനിമകളിലെ തിരക്കേറിയ നടിയാണ് നിത്യമേനോന്.
തെലുങ്ക് സൂപ്പര്‍ താരം കിച്ചാ സുദീപുമായി നിത്യ പ്രണയത്തിലാണെന്നും ഇവര്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിത്യയുമായുള്ള അടുപ്പമാണ് സുദീപിന്റെ വിവാഹം ബന്ധം തകരാനിടയാക്കിയെതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായി ഇപ്പോള്‍ നിത്യമേനോന് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
നിത്യയുടെ വാക്കുകള്‍
‘’ ഓരോ സിനിമ ചെയ്യുമ്പോഴും ഇത്തരം കഥകള്‍ പ്രചരിക്കാറുണ്ട്. കേട്ടുപഴകിയതിനാല് ഇതിനോടൊന്നും പ്രതികരിക്കാന്‍ നില്‍ക്കാറില്ല. വിവാഹിതരായ നായകന്മാരുമായി ചേര്‍ത്തുവച്ച് പ്രണയകഥകളുണ്ടാക്കുന്നത് എന്നില്‍ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. മറ്റൊരാളുടെ കുടുംബജീവിതത്തിലേക്ക് എന്നെ അനാവശ്യമായി വലിച്ചിഴക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അങ്ങനെ എന്തെങ്കിലും യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കില്‍ അത് എന്റെ വ്യക്തിപരമായ കാര്യമാണ്. വിവാഹം ജീവിതത്തിലെ നിര്‍ണായ കാര്യമായി ഞാന്‍ കാണുന്നില്ല. എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങൂ എന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ്’’
കെ.എസ് രവി കുമാറിന്റെ മുടിഞ്ചാ ഇവനെ പുടി എന്ന സിനിമയുടെ ചിത്രീകരണത്തിനിയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത് എന്നായിരുന്നു ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്തകള്‍.
Post Your Comments