General

അട്ടപ്പാടിക്കാരുടെ ഒരേയൊരു ഹീറോ ഇളയദളപതിയാണ്

അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലങ്കിലും അവര്‍ക്ക് ഇളയദളപതി വിജയ്‌യെ അറിയാം. സമയം കിട്ടുമ്പോഴൊക്കെ വിജയ് സിനിമകളും പാട്ടുകളും കാണുമെന്നാണ് അവര്‍ പറയുന്നത്. വിദ്യാഭ്യാസം, ശുചിത്വം, ജീവിതരീതി എന്നിവയെക്കുറിച്ച് ബോധവത്കരിക്കാൻ പാലക്കാട് ജില്ലയിലെ അസിസ്റ്റന്റ് കലക്ടർ ഉമേഷ്‌ പാലക്കാട് ആദിവാസിമേഖലയിൽ സന്ദര്‍ശനം നടത്തുകയുണ്ടായി.

സന്ദര്‍ശന ശേഷം ഉമേഷ്‌ ഫെയിസ്ബുക്കിലിട്ട കുറിപ്പ് ഇങ്ങനെ:

“അവിടെ റോഡുകളില്ല, തെരുവു വിളക്കുകളും കാണാനില്ല, ശൗചാലയങ്ങൾ ഇല്ലേയില്ല. എവിടെയാണ് നിങ്ങളുടെ ശൗചാലയമെന്ന് അവിടെ കണ്ട ഒരാളോട് ചോദിച്ചപ്പോൾ ഒരു വലിയ മല ചൂണ്ടി ഇതാണ് ഞങ്ങളുടെ ശൗചാലയമെന്നാണ് ഇവർ പറഞ്ഞത്. പൊതുവേ സർക്കാരിനോട് തന്നെ അവര്‍ക്കൊരു താൽപര്യ കുറവുണ്ട്. കോടിക്കണക്കിന് സോഷ്യല്‍വെൽഫയർ ഫണ്ടുകൾ എത്തിയിട്ടില്ല. കുട്ടികൾക്കാകട്ടെ സ്കൂളിൽ പോകാനും താൽപര്യമില്ല. പോയിട്ടും കാര്യമില്ലത്രേ. തങ്ങളുടെ സമൂഹത്തിന് ചുറ്റും എന്താണ് നടക്കുന്നതെന്ന് പോലും ഇവർക്ക് അറിയില്ല. ഒഴിവ് സമയങ്ങളിൽ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞത് , സമയം കിട്ടുമ്പോഴൊക്കെ വിജയ് സിനിമകളും പാട്ടുകളും കാണുമെന്നാണ്. പുറംലോകത്തേക്കുറിച്ച് വലിയ അറിവില്ലെങ്കിലും അവർക്ക് വിജയ്‌യെ അറിയാം”. ഉമേഷ്‌ പറയുന്നു. വിജയ്‌യുടെ ഓഫീസുമായി താൻ ബന്ധപ്പെട്ടെന്നും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ വിജയ്‌യെ തന്നെ ഈ ഗ്രാമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഉമേഷ് വ്യക്തമാക്കുന്നു .

shortlink

Related Articles

Post Your Comments


Back to top button