Uncategorized

‘വിസ്മയ കാഴ്ചകളുമായി ബാഹുബലിയുടെ രണ്ടാം ഭാഗം’

പ്രേക്ഷകര്‍ക്ക് വിസ്മയം ഒരുക്കി കാത്തിരിക്കുകയാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. ഗംഭീര സെറ്റാണ് ചിത്രത്തിന് വേണ്ടി ചിത്രത്തിന്റെ കലാസംവിധായകന്‍ സാബു സിറിലും കൂട്ടരും
അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കി എടുക്കുന്ന ചിത്രമായ ബാഹുബലി ആദ്യഭാഗത്തേക്കാള്‍ വലിയ ബ്രഹ്മാണ്ഡ സെറ്റുമായാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുന്നത്.

image (1)

സാബു സിറിലിന്‍റെ വാക്കുകള്‍

എന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ബാഹുബലി. എങ്കിലും ഈ വെല്ലുവിളികളെയെല്ലാം ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു. ഒരു ആര്‍ട്ട് ഡയറക്ടര്‍ എന്ന നിലയില്‍ പത്ത് വര്‍ഷം കൊണ്ട് പഠിക്കേണ്ട കാര്യങ്ങള്‍ ബാഹുബലി സീരീസിലൂടെ ഞാന്‍ ഒറ്റയടിക്ക് പഠിച്ചു- സാബു സിറില്‍ വ്യക്തമാക്കുന്നു.

Baahubali-2-set-3-720x500

ബാഹുബലിയുടെ വിസ്മയം ജനിപ്പിക്കുന്ന ഇത്തരം കാഴ്ചകള്‍ക്ക് പിന്നില്‍ ഒരു മലയാളിയുടെ കരസ്പര്‍ശം ഉണ്ടെന്നുള്ളത് ഓരോ മലയാളിയേയും സംബന്ധിച്ചു അഭിമാനം നല്‍കുന്ന ഒരു കാര്യം തന്നെയാണ്.

imagee2

shortlink

Post Your Comments


Back to top button