Kollywood

കുട്ടിയുമായി നയന്‍സിന്‍റെ ലിപ്‌ലോക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഉത്സവം

നയന്‍താരയുമായുള്ള ലിപ്‌ലോക്ക് ചുംബനത്തില്‍ അകപ്പെട്ടിരിക്കുന്നത് മുന്‍ നിര നായകന്മാരോ പുതുമുഖ നായകന്മാരോ ഒന്നുമല്ല . കൊച്ചു കുട്ടിയുമായുള്ള നയന്‍താരയുടെ ലിപ്‌ലോക്ക് ചുംബനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
നയന്‍‌താര നായികയായി എത്തിയ ‘തിരുനാള്‍ ‘എന്ന ചിത്രത്തിലെ ഒരു രംഗമാണിത്. തന്റെ മകൻ അഭിനയിച്ച ഈ രംഗം കുട്ടിയുടെ അമ്മയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ‘എന്റെ മകൻ നയൻതാരക്കൊപ്പം ലിപ്‌ലോക്ക് സീനിൽ’ ഇങ്ങനെയാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. അതോടെ സോഷ്യല്‍ മീഡിയയില്‍ കമന്റുകളുടെ കുത്തൊഴുക്കായിരുന്നു. കൊച്ചുകുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഇങ്ങനെയൊരു അടിക്കുറിപ്പും നൽകിയതിന് യുവതിക്കെതിരെ നിരവധിപേർ രംഗത്തെത്തി. സംഭവം വിവാദമാകുമെന്ന് അറിഞ്ഞതോടെ ചിത്രം ഫെയ്സ്ബുക്കിൽ നിന്ന് നീക്കവും ചെയ്തു.

shortlink

Post Your Comments


Back to top button