NEWSVideos

ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ്- ഈ ഗാനത്തിന് ഒടുവില്‍ പൂര്‍ണരൂപമായി

ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ് എന്ന് തുടങ്ങുന്ന മൂന്ന് വരിപ്പാട്ട് 90 കളില്‍ കേരളക്കരയില്‍ ഏറെ പ്രചാരം നേടിയ ഒരു വായ്മൊഴിപ്പാട്ടായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെയാണ് ആ പാട്ട് പുതിയ തലമുറയ്ക്കിടയിലും പ്രചാരം നേടി. സൗബിന്‍ പാടുന്ന ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ് എന്ന് തുടങ്ങുന്നമൂന്നു വരി പാട്ടിന് പൂര്‍ണരൂപം ഒരുക്കിയിരിക്കുകയാണ് കൊച്ചിയിലെ ഒരു കൂട്ടം യുവാക്കള്‍.

മമ്മുട്ടിക്കിഷ്ടം കുമ്മട്ടിയാണെങ്കിൽ മറ്റ് മലയാള സിനിമാ താരങ്ങൾക്ക് ഇഷ്ട്ടപെട്ട ജ്യൂസ്ഏതാണെന്ന് ഹാസ്യ ഭാവനയിൽ കാണാൻ ശ്രമിക്കുകയാണ്. മമ്മൂട്ടിയില്‍ അവസാനിപ്പിച്ച കുമ്മട്ടിക്ക ജ്യൂസ്, മോഹന്‍ലാലിന് ഇഷ്ടപ്പെട്ട ജ്യൂസില്‍ തുടങ്ങി നിവില്‍ പോളിയിലൂടെ ഫഹദ് ഫാസിലിന് ഇഷ്ടപ്പെട്ട ജ്യൂസിലാണ് അവസാനിപ്പിച്ചിരിക്കുന്നത്. നിരവധി മ്യൂസിക് ആല്‍ബങ്ങള്‍ക്ക് രചന നിര്‍വഹിച്ചിട്ടുള്ള അബ്ദുല്‍ ഖാദര്‍ കാക്കനാടിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഫഹദാണ്. മന്‍സൂര്‍ ഇബ്രാഹിം, ഫഹദ്, കാര്‍ത്തിക ബാബു, ബേബി ശ്രേയ.എസ്, അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്ന കുമ്മട്ടിക്ക ജ്യൂസ്, പെപ്സി, കൊക്കകോള തുടങ്ങിയ ന്യൂജനറേഷന്‍ പാനീയങ്ങള്‍ക്കെതിരായ സന്ദേശവും നല്‍കുന്നുണ്ട്. ആ ഗാനം ഒന്ന് കേട്ട് നോക്കൂ..

shortlink

Post Your Comments


Back to top button