InterviewsNEWS

“വാള്‍മുനക്കണ്ണില്‍” നിന്ന് “മണ്ണപ്പം ചുട്ടുകളിച്ച കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന രതീഷ്‌ വേഗയുടെ വിശേഷങ്ങള്‍

സംഗീതത്തിന് പ്രാമുഖ്യം നല്‍കി വി.കെ.പ്രകാശ്‌ ഒരുക്കുന്ന ‘മരുഭൂമിയിലെ ആനയുടെ സംഗീത സംവിധായകന്‍ രതീഷ്‌ വേഗയുമായി അഭിമുഖം

അമൃത രാമചന്ദ്രന്‍

സിനിമ എന്ന വിശാലമായ ലോകത്ത് തന്റേതായ ഒരു ഇടം കണ്ടെത്തിയ സംഗീത സംവിധായകൻ ആണ് ശ്രീ രതീഷ് വേഗ. ചുരുങ്ങിയ ഒരു കാലയളവിനുള്ളിൽ തന്നെ മലയാളികൾ എക്കാലവും നെഞ്ചിലേറ്റുന്ന ഒരുപിടി മികച്ച ഗാനങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി. പ്രതിസന്ധിതികളിൽ തളരാതെ , കൂടുതൽ മികവുള്ള ഗാനങ്ങളിലൂടെ യുവ സംഗീത സംവിധായകന്മാർക്കിടയിൽ വളരെ ശ്രദ്ധേയാനാവുകയാണ് അദ്ദേഹം. ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ആടുപുലിയാട്ടം എന്ന ചിത്രത്തിലൂടെ മലയാള സംഗീതലോകത്ത് വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയ രതീഷ് വേഗയുടെ ഏറ്റവും പുതിയ ചിത്രമായ മരുഭൂമിയിലെ ആന എന്ന സിനിമയിലെ വിശേഷങ്ങളിലൂടെ…..

*മരുഭൂമിയിലെ ആന എന്ന സിനിമയിലേക്കു താങ്കൾ എത്തിപ്പെടുന്നത് എങ്ങനെയാണ് ?

ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ നിന്ന് തുടങ്ങിയ ഒരു സൗഹൃദം ആണ് ഞാനും വി കെ പ്രകാശും തമ്മിൽ . അത് കഴിഞ്ഞു പോപ്പിൻസ്, സൈലെൻസ് എന്നീ ചിത്രങ്ങളും വി കെ പി യുമായി ചേർന്ന് പ്രവർത്തിച്ചു. അതുകഴിഞ്ഞു ഞങ്ങൾ ചെയ്യുന്ന നാലാമത്തെ സിനിമയാണ് മരുഭൂമിയിലെ ആന. വി കെ പി യുമായുള്ള ഒരു സൗഹൃദം തന്നെയാണ് മരുഭൂമിയിലെ ആന എന്ന ചിത്രത്തിലെ സംഗീതം ചെയ്യാൻ എനിക്ക് അവസരം ഉണ്ടാക്കി തന്നത്.

* വി കെ പി എന്ന സംവിധായകനെ കുറിച്ച് ?

വി കെ പി എന്ന സംവിധായകനെക്കാളുപരി ഞാൻ മനസ്സുകൊണ്ട് ഒരുപാട് ഇഷ്ടപെടുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഒരുപാടു പോസിറ്റീവ് എനർജി തരുന്ന പോസിറ്റീവ് എനെർജിയുടെ ഒരു ലോകം തന്നെയാണ് അദ്ദേഹം.എന്റെ ഉളിലെ സംഗീതത്തെ ഏതു വിധേനെയും പറ്റാവുന്നിടത്തോളം പുറത്തുകൊണ്ടുവരാൻ അദ്ദേഹം എപ്പോഴും ശ്രെമിക്കാറുണ്ട്. ബ്യൂട്ടിഫുൾ മുതൽ മരുഭൂമിയിലെ ആന വരെ, അഞ്ച് വർഷം നീളുന്ന ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ട്.

*ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച്?

പോപ്പിൻസ് എന്ന ചിത്രത്തിലൂടെയാണ് ഞാൻ ജയേട്ടനുമായി ( പി ജയചന്ദ്രൻ ) ആദ്യമായി പ്രവർത്തിക്കുന്നത്. അതും കഴിഞ്ഞു ഇ വർഷം ഇറങ്ങിയ ആടുപുലിയാട്ടം എന്ന ചിത്രത്തിലെ ‘വാൾമുനക്കണിലെ…’എന്ന പ്രേക്ഷകശ്രദ്ധ നേടിയ ഒരു ഗാനവും ചെയ്യാൻ കഴിഞ്ഞു. അതിനു ശേഷം ഞങ്ങൾ ഇരുവരും വീണ്ടും ഈ ചിത്രത്തിൽ ഒരു ഗാനം ചെയ്‌തിട്ടുണ്ട് . ”മണ്ണപ്പം ചുട്ട് ” എന്ന ഗാനം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. വിജയ് യേശുദാസും ചിത്രത്തിൽ ഒരു ഗാനം പാടിയിട്ടുണ്ട്. അത് കൂടാതെ ഞാനും ഇ ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

*ഏറ്റവും കംഫോര്ട്ടബിള് ആയി തോന്നിയിട്ടുള്ള ഒരു ഗായകൻ/ ഗായിക ആരാണ്?

എനിക്ക് കംഫോര്ട്ടബിള് ആയി തോന്നിയിട്ടുള്ള ഗായകരോടൊപ്പം തന്നെയാണ് ഞാൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളത്. സംഗീതം ഉള്ളിലുള്ള എല്ലാപേരും എന്റെ ഗാനങ്ങൾ ചെയ്യാൻ എനിക്ക് ആത്മവിശ്വാസം നൽകുന്നവർ തന്നെയാണ്. ജയേട്ടൻ സംഗീതത്തിന്റെ ഒരു വല്യ സർവകലാശാലായാണ്, അദ്ദേഹത്തിൽ നിന്ന് നമുക് ഒരുപാട് പഠിക്കാൻ ഉണ്ട്. അതുപോലെ എനിക്ക് ഇഷ്ടപെട്ട മറ്റൊരു ഗായകൻ ആണ് വിജയ് യേശുദാസ്. വിജയ് എന്റെ നല്ലൊരു സുഹൃത്തും കൂടിയാണ്. പക്ഷെ ഓരോ സാഹചര്യം പോലെ ഞൻ എന്റെ ഗാനങ്ങൾക്കായി ഓരോ ഗായകരെയും തിരഞ്ഞെടുക്കുന്നു എന്ന് മാത്രം.

*പ്രേക്ഷകരോട്……?

ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ഞാൻ ചെയ്യുന്ന ചിത്രമാണ് മരുഭൂമിയിലെ ആന. എന്നെ വളർത്തിയ എന്നെ സ്നേഹിക്കുന്ന എല്ലാർക്കുമുള്ള ഒരു സമ്മാനമാണ് ഇതിലെ ഗാനങ്ങൾ. കേൾക്കുക, ആസ്വദിക്കുക, പ്രാർത്ഥിക്കുക…

shortlink

Related Articles

Post Your Comments


Back to top button