എസ്.എസ് രാജമൗലിയുടെ ബാഹുബലി ഇന്നും ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ഇതിന് ഉത്തരം തരാന്‍ ബാഹുബലി-2 വരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 28-ന് ചിത്രം പുറത്തിറങ്ങും. ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ആദ്യ ഭാഗം പറഞ്ഞു നിര്‍ത്തിയത്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ പ്രഖ്യാപിച്ചത്. എന്നാല്‍ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നറിയാന്‍ ഏപ്രില്‍ 28-വരെ പ്രേക്ഷകര്‍ക്ക് കാത്തിരിക്കേണ്ടി വരും.
Post Your Comments