നടന്‍ കമലഹാസന്‍ ശാസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ടു. ജൂലൈ 14 ന് ഓഫീസിലെ കോണിപടിയില്‍ നിന്നും കാല് തെറ്റി വീണ് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കമലഹാസന്‍. രണ്ടാഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷമാണ് താരം വീട്ടിലെത്തിയത്. സര്‍ജറി കഴിഞ്ഞെങ്കിലും ഇനിയും കുറച്ചു നാളത്തേക്ക് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. മൂന്ന് ഭാഷകളില്‍ ഷൂട്ടിങ് നടക്കുന്ന കമലഹാസന്റെ ‘സബാഷ് നായ്ഡു’ എന്ന ചിത്രം ഇനിയും വൈകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ‘സബാഷ് നായ്ഡു’. ചിത്രത്തിന്‍റെ രണ്ടാംഘട്ട ചിത്രീകരണം നടക്കുന്ന സമയത്താണ് താരം ആശുപത്രിയിലാകുന്നത്. അത് കൊണ്ട് തന്നെ സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിലേക്ക് നീട്ടി വെച്ചിരുന്നു . ‘സബാഷ് നായ്ഡു’ ഈ വര്‍ഷം പുറത്തിറങ്ങില്ലായെന്നു ഏകദേശം ഉറപ്പായി കഴിഞ്ഞു.
Post Your Comments