General

ട്യൂമര്‍ ബാധിച്ച ശരണ്യയ്ക്ക് മൂന്നാമത്തെ ശസ്ത്രക്രിയ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണമെന്ന് ശരണ്യ

സീരിയല്‍ താരം ശരണ്യ ശശിക്ക് മൂന്നാം തവണയും ട്യൂമറിന് ശസ്ത്രക്രിയ. നാളെ ശസ്ത്രക്രിയയ്ക്കു വിധേയയാകുമെന്നും എല്ലാവരുടെയും പ്രാർഥന ആവശ്യമാണെന്നും ശരണ്യ ഫെയ്സ്ബുക്കിലൂടെ
അറിയിച്ചു. തനിക്ക് ക്യാന്‍സര്‍ അല്ലെന്നും ട്യൂമര്‍ ആണെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശരണ്യ പറഞ്ഞിരുന്നു. രണ്ടു സര്‍ജറികളോടെ അത് ഭേദമായി വരികയാണെന്നും ശരണ്യ പറഞ്ഞു.
ശരണ്യ ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകള്‍

‘സുഹൃത്തുക്കളെ എനിക്കു വീണ്ടും ട്ട്യൂമർ (തലയിൽ) വന്നതിനെ തുടർന്നു നാളെ എനിക്ക് ഓപ്പറേഷനാണ് എല്ലാരും എനിക്കുവേണ്ടി പ്രാർത്ഥിക്കുക.

 നാളെ മൂന്നാം ശാസ്ത്രക്രിയയ്ക്ക് വിധേയാകുന്ന ശരണ്യ ആരോഗ്യത്തോടെ തിരിച്ചു എത്തട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

shortlink

Related Articles

Post Your Comments


Back to top button