ജയറാം സത്യന് അന്തികാട് കൂട്ടുകെട്ട് മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ളവരാണ്. ജയറാമിനെ നായകനാക്കി സത്യന് അന്തികാട് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മഴവില്‍ക്കാവടി’. ഇതിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവമുണ്ട്. തുടര്‍ച്ചയായി മോഹന്‍ലാല്‍ ചിത്രങ്ങള്‍ ചെയ്തതിനു ശേഷമാണ് ജയറാമിനെ നായകനാക്കി സത്യന് അന്തികാട് മഴവില്‍ക്കാവടി എന്ന ചിത്രം ചെയ്യുന്നത്. സിനിമയുടെ ഓരോ ചിത്രീകരണവേളയിലും ജയറാമിന്റെ അഭിനയത്തോട് സത്യന് അന്തികാടിന് അത്ര മതിപ്പ് തോന്നിയിരുന്നില്ല. ഇത് മനസ്സിലാക്കിയ ജയറാം സത്യന് അന്തികാടിനോട് രഹസ്യമായി പറഞ്ഞു “ഞാന്‍ മോഹന്‍ലാല്‍ അല്ല” വളരെ രസകരമായ ഈ സംഭവം ജയറാം തന്നെയാണ് ഒരു ടിവി ചാനലില്‍ പങ്കുവെച്ചത് . മഴവില്‍ക്കാവടിയിലെ വേലായുധന്‍കുട്ടിയെ ജയറാം അസാധ്യമായി തന്നെ അവതരിപ്പികുകയും ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയം നേടുകയും ചെയ്തിരുന്നു.
Post Your Comments