
മോഹന്‍ലാല്‍ അഭിനയിച്ച തെലുങ്ക് ചിത്രം ‘മനമന്ദ’ ആദ്യഷോ കഴിഞ്ഞപ്പോള്‍ തന്നെ മികച്ച അഭിപ്രായവുമായി മുന്നേറികൊണ്ടിരിക്കുകയാണ്. സൂപ്പര്‍ സംവിധായകന് രാജമൗലിയും ചിത്രം കണ്ടിട്ട് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ്. കബാലി ആദ്യ ദിവസം കാണാന്‍ കഴിയാഞ്ഞതിലുള്ള ഖേദം രാജമൗലി നേരെത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ‘മനമന്ദ’ കാണാന്‍ ആദ്ധേഹം എല്ലാ തിരക്കുകളും മാറ്റിവെച്ചു എത്തുകയായിരുന്നു. തീയേറ്ററില്‍ എത്തി ‘മനമന്ദ’ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹം ആദ്യ ട്വീറ്റ് ചെയ്തിരുന്നു . ‘മനമന്ദ’ തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
‘മനമന്ദ’ കണ്ട രാജമൗലിയുടെ പ്രതികരണം
“ചന്ദുവിന്റെയും (ചന്ദ്രശേഖര്‍ യെലെട്ടി) വരാഹി ചലനചിത്രത്തിന്റെയും സിനിമകളിലെ ഏറ്റവും മികച്ചതിന്റെ കൂട്ടത്തില്‍ ‘മനമന്ദ’യുണ്ടാവും. ഏറെ അനുഭവപരിചയമുള്ള മോഹന്‍ലാല്‍ ഗാരു മുതല്‍ നാല് വയസുള്ള കുട്ടിവരെ ഇതിലെ അഭിനേതാക്കള്‍ നിങ്ങളെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്യും. ഏറെക്കാലം നമ്മുടെ ഹൃദയത്തിലും ചിന്തകളിലും ഈ ചിത്രമുണ്ടാവും. ഇതിന്റെ ആരംഭവും മുന്നോട്ടുള്ള കഥാഗതിയും അവസാനവുമൊക്കെ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകമാണ്. ഇതില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അഭിമാനത്തോടെ പറയാം ഞാന്‍ ‘മനമന്ദ’യുടെ ഭാഗമായിരുന്നെന്ന്”.
Post Your Comments