രഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രമായ ‘പ്രേതം’ എന്ന സിനിമയില്‍ മെന്റലിസ്റ്റിന്റെ റോളിലാണ് ജയസൂര്യ അഭിനയിക്കുന്നത്. മനുഷ്യന്റെ ചിന്തകളെയും പെരുമാറ്റങ്ങളെയും പകര്‍ത്തി എടുക്കുന്ന വിരുതന്മാരാണ് മെന്റലിസ്റ്റുകള്‍. കലയും ശാസ്ത്രവും ഇഴുകി ചേര്‍ന്ന ഒന്നാണ് മെന്റലിസം. യഥാർത്ഥ ജീവിതത്തിൽ മെന്റലിസ്റ്റ് ആയ ആദിയാണ് സിനിമയിലെ ജയസൂര്യയുടെ മെന്റലിസ്റ്റ് കഥാപാത്രത്തിന് ഊര്‍ജം പകര്‍ന്നത്. ഡോണ്‍ ബോസ്കോ എന്നാണ് പ്രേതം സിനിമയിലെ ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്. യഥാര്‍ത്ഥ മെന്റലിസ്റ്റായ ആദി സിനിമയിലെ മെന്റലിസ്റ്റായ ജയസൂര്യയുടെ ഉള്ളിലുള്ള രസകരമായ ഒരു രഹസ്യം കണ്ടുപിടിക്കുകയാണ്. ജയസൂര്യയുടെ ആദ്യ പ്രണയിനിയെ കണ്ടുപിടിക്കുകയാണ് മെന്റലിസ്റ്റായ ആദി. രഞ്ജിത്ത് ശങ്കറാണ് ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
Post Your Comments