മലയാള സിനിമയിലെ താര ദമ്പതികളായ ബിജുമേനോന് – സംയുക്ത ദാമ്പത്യം ഇന്നും നിലവിളക്കിന്റെ ഐശ്വര്യം പോലെ ജ്വലിച്ചു നില്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ നടയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം .
കണ്ണനെ സാക്ഷിയാക്കി ഗുരുവായൂര്‍ നടയില്‍ നടന്ന തങ്ങളുടെ കല്യാണത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് സംയുക്ത
“കല്യാണം നടക്കുന്ന സമയം ഗുരുവായൂരപ്പന് കൂടെയുണ്ട് എന്നുള്ള തോന്നല്‍ ഉണ്ടായിരുന്നു. പൂഴിയിട്ടാല്‍ വീഴാത്തത്ര തിരക്കിലും എന്റെ കൈ മുറുകെ പിടിച്ചു ബിജു ഏട്ടന് വിളക്കിനടുത്തേക്ക് നടന്നു. ഉള്ളിലും പുറത്തും ഭഗവാനെ മാത്രം ധ്യാനിച്ച് നാമം ജപിച്ചു ഞാനും. ഗുരുവായൂരപ്പന്റെ മുന്നിലെത്തിയിട്ടും ആ കൈകള്‍ വിട്ടിരുന്നില്ല. ഗുരുവായൂരു പോയി പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം കണ്ണ് നിറയാറുണ്ട്. അമ്മ ഗുരുവായൂരപ്പന്റെ കടുത്ത ഭക്തയാണ്. ചെറുപ്പം മുതല്‍ മുപ്പട്ട് വ്യാഴാഴ്ചകളില്‍ ഗുരുവായൂര്‍ തൊഴാന്‍ പോകും. അമ്മയുടെ കൂടെ ഞാനും പോയി തുടങ്ങി. ഭഗവാന് വഴിപാടായി അടിപ്രദക്ഷിണം ചെയ്തിട്ടുണ്ട്. ഗുരുവായൂര്‍ കല്യാണം നടത്തണമെന്ന് അമ്മയ്ക്കായിരുന്നു ആഗ്രഹം. താലി കെട്ടി മനസ്സ് കൊണ്ട് ഒരുമിക്കുമ്പോള്‍ ഗുരുവായൂരില്‍ കണ്ണന്റെ മുമ്പില്‍ വച്ചാവണം എന്നേ ഞാനും ചിന്തിച്ചുള്ളൂ. ഒരു പ്രമുഖ മാഗസിനിലാണ് ഗുരുവായൂര്‍ നടയിലെ വിവാഹത്തെക്കുറിച്ച് സംയുക്ത പങ്കുവെച്ചത്”.
Post Your Comments