Kollywood

‘അമല – വിജയ്‌ വിവാഹ മോചനത്തിന് കാരണമായ സിനിമ’

അമലാ പോള്‍ – എ എല്‍ വിജയ്‌ വിവാഹ മോചന വാര്‍ത്തയിപ്പോള്‍ സിനിമ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിജയ്‌യുടെ അച്ഛനും അമലയുടെ സുഹൃത്തും വിജയ്‌യും എല്ലാം ഇതിനെതിരെ പ്രതികരിച്ചിരുന്നു. അമല മാത്രമാണ് നിശബ്ദയായി തുടരുന്നത്. ഇവര്‍ക്കിടയിലെ പ്രശ്നം വഷളായതിലെ പ്രധാന വില്ലന്‍ ഒരു സിനിമയാണ്. ധനുഷ് ചിത്രമായ വട പളനിയില്‍ അമല കരാര്‍ ഒപ്പിട്ടതാണ് പ്രശ്നത്തിന്‍റെ തുടക്കം. ഈ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് നടി സമാന്തയെ ആയിരുന്നു. എന്നാൽ മൂന്നു ഭാഗങ്ങളിലായി സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്കായി മൂന്നു വർഷമെങ്കിലും ഡേറ്റ് മാറ്റിവക്കണമായിരുന്നു. ഇത് തുടർന്ന് സമാന്ത പിന്മാറി. ഇതെ തുടർന്നാണ് ധനുഷ് അമലയെ സമീപിച്ചത്. ഉടൻ തന്നെ അമല കരാർ ഒപ്പിടുകയായിരുന്നു. ഒരു സിനിമയ്ക്ക് വേണ്ടി അമല തന്റെ മൂന്നുവർഷം മാറ്റിവച്ചത് വിജയ്‌യ്ക്കും കുടുംബത്തിനും ഇഷ്ടമായില്ല. ഒരു കുഞ്ഞ് വേണമെന്നും കുടുംബജീവിതം ഭംഗിയോടെ മുന്നോട്ടു കൊണ്ട് പോകണം എന്നുമായിരുന്നു വിജയ്‌യുടെ ആഗ്രഹം. അതിനിടെയാണ് മൂന്നുവർഷത്തേക്ക് മറ്റെല്ലാം മാറ്റിവച്ച് ഈ സിനിമയിൽ അമല കരാർ ഒപ്പിട്ടത്. ഇതെ തുടർന്നാണ് വിജയും അമലയും തമ്മിലുള്ള ബന്ധം തകർച്ചയിലെത്തിയത് എന്നാണ് റിപ്പോർട്ടുകൾ.

shortlink

Post Your Comments


Back to top button