
പുതിയ ചിത്രമായ വിസ്മയത്തിന്റെ തെലുങ്ക് പതിപ്പായ മനുമന്തയുടെ ഡബ്ബിംങ്ങിനായി മോഹന്‍ലാല്‍ നീക്കിവെച്ചത് 70 മണിക്കൂറുകളാണ്. തെലുങ്ക് ഭാഷ മാത്രം അറിഞ്ഞാല്‍ സംഗതി നടക്കില്ല . അവിടുത്തെ നാട്ടു ഭാഷ സംസാരിക്കുന്ന അതേ രീതിയില്‍ സിനിമയില്‍ ഡബ്ബ് ചെയ്യണം. അതായിരുന്നു സംവിധായകന്റെ നിര്‍ദേശം. അത്തരമൊരു ശ്രമകരമായ ജോലി ഏറ്റെടുത്തു വിജയിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാല്‍ .ഇതൊരു വലിയ വെല്ലുവിളി തന്നെയിരുന്നുവെന്ന് മോഹന്‍ലാല്‍ തന്നെ പറയുകയുണ്ടായി. തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിലായി നാളെ ചിത്രം പുറത്തിറങ്ങും . മോഹന്‍ലാലിന്റെ അഭിനയ വിസ്മയം കാണാന്‍ ഓരോ പ്രേക്ഷകരും കാത്തിരിക്കുകയാണ്.
Post Your Comments