General

തന്‍റെ അഭിനയ ജീവിതത്തിന്‍റെ ഗതി മാറ്റിയ വ്യക്തിയെക്കുറിച്ച് മോഹന്‍ലാല്‍ മനസ്സ് തുറക്കുന്നു

മലയാളികളുടെ ഇഷ്ട നടന്‍ മോഹന്‍ലാലും, നരസിംഹവും, ആറാം തമ്പുരാനുമൊക്കെയെഴുതി പ്രേക്ഷകരെ ആവേശം കൊള്ളിച്ച രഞ്ജിത്തും ഒരുമിച്ചപ്പോള്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ നമ്മള്‍ പ്രേക്ഷര്‍ക്ക് ലഭിക്കുകയുണ്ടായി. തന്‍റെ കരിയറില്‍ സുപ്രധാനമായ മാറ്റത്തിനു പങ്കുവഹിച്ച രഞ്ജിത്തിനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ

‘’ കോഴിക്കോട്ട് നിന്ന് വന്ന് എന്റെ അഭിനയജീവിതത്തിന്റെയും മലയാള സിനിമയുടെയും ഗതി മാറ്റിവിട്ട മറ്റൊരാള്‍ രഞ്ജിത്ത് ആണ്. കോഴിക്കോടിന്റെ എല്ലാ പ്രത്യേകതകളും ഉള്‍ക്കൊണ്ട പ്രത്യേക കൂട്ടിലുള്ള വ്യക്തിയായാണ് രഞ്ജിയെ എനിക്ക് അനുഭവപ്പെട്ടത്. ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, സ്പിരിറ്റ് എന്നീ സിനിമകള്‍ രഞ്ജിയെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരും. കോഴിക്കോടിന് മാത്രമേ രഞ്ജിത്തിനെ പോലെ ഒരു എഴുത്തുകാരനെ സൃഷ്ടിക്കാനാകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു’’

shortlink

Post Your Comments


Back to top button