
തമിഴിലെ സ്ഥിരം പ്രണയ വിവാദ നായകനായ ചിമ്പുവുമായി ബന്ധപെട്ട് കോളിവുഡില്‍ നിന്ന് മറ്റൊരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. നയന്‍താരയ്ക്ക് ശേഷം ഹാന്‍സികായുമായി ചേര്‍ത്തായിരുന്നു ചിമ്പുവിന്‍റെ പ്രണയവാര്‍ത്ത കോളിവുഡ് കോളങ്ങളില്‍ നിറഞ്ഞത്. വാലു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. പിന്നീട് ഇവരുടെ പ്രണയം അധിക നാള്‍ മുന്നോട്ട് പോയതുമില്ല. ഇപ്പോള്‍ വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ചിമ്പു ഹാന്‍സികയെ വിളിച്ചപ്പോള്‍ താരത്തിന്‍റെ വക നോ എന്ന മറുപടിയാണ് കിട്ടിയത്. പ്രണയപരാജയത്തെ കുറിച്ച് ചിമ്പു വെളിപ്പെടുത്തിയെങ്കിലും ഹന്‍സിക മൗനം തുടരുകയാണ്.
Post Your Comments